ലോക ഭിന്നശേഷി ദിനം; കുട്ടികള്‍ക്ക് സമ്മാനം നല്‍കി - home visit
കുട്ടികൾക്ക് ഭക്ഷ്യ കിറ്റും പുതുവസ്ത്രങ്ങളും സമ്മാനിച്ചു
ലോക ഭിന്നശേഷി ദിനം; കുട്ടികളുടെ വീട് സന്ദർശിച്ച് സമ്മാനങ്ങൾ നൽകി
ഇടുക്കി: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സമഗ്ര ശിക്ഷ ഇടുക്കി അറക്കുളം ബി.ആർ.സി യുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ വീട് സന്ദർശിച്ചു് കുട്ടികള്‍ക്ക് ഭക്ഷ്യ കിറ്റും പുതുവസ്ത്രങ്ങളും സമ്മാനമായി നൽകി. ഇടുക്കി ജില്ലാ പൊലീസ് സൊസൈറ്റി സ്പോൺസർ ചെയ്‌ത കിറ്റും ബി ആർ സി പ്രവർത്തകർ സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ചുമാണ് സമ്മാനങ്ങൾ വാങ്ങിയത്. 56 കുട്ടികൾക്കാണ് ഇത്തരത്തിൽ സമ്മാനം നല്‍കിയത്.