കേരളം

kerala

ETV Bharat / state

ഇടുക്കി ഡാം, ഏറുമാടം, വീട് ; ഇത് വേറിട്ടൊരു പുല്‍ക്കൂട് - ശാന്തരുവി

ഉടുമ്പന്‍ചോല കല്ലുപാലം ഇടവകയിലാണ് വേറിട്ടൊരു പൂല്‍ക്കൂട് നിര്‍മിച്ചിരിക്കുന്നത്. ക്രിസ്‌മസ് ആഘോഷിക്കുന്ന വേളയില്‍ തങ്ങളുടെ പൂര്‍വികരുടെ ജീവിതം കൂടി ഓര്‍ക്കുകയാണ് ശാന്തരുവി നിവാസികള്‍. അഞ്ച് സെന്‍റോളം വരുന്ന സ്ഥലത്താണ് പൂല്‍ക്കൂട് നിര്‍മിച്ചത്

Different Christmas crib in Idukki  variety Christmas crib in Idukki  variety Christmas crib  Christmas crib in Idukki  വേറിട്ടൊരു പുല്‍ക്കൂട്  പുല്‍ക്കൂട്  ഉടുമ്പന്‍ചോല കല്ലുപാലം ഇടവക  ശാന്തരുവി  ക്രിസ്‌മസ്
ഇടുക്കിയില്‍ വേറിട്ടൊരു പുല്‍ക്കൂട്

By

Published : Dec 25, 2022, 2:50 PM IST

ഇടുക്കിയില്‍ വേറിട്ടൊരു പുല്‍ക്കൂട്

ഇടുക്കി : കുടിയേറ്റ കാലത്തെ ഓര്‍മപ്പെടുത്തിയാണ് ഉടുമ്പന്‍ചോല ശാന്തരുവിയില്‍ ഇത്തവണ പുല്‍ക്കൂട് ഒരുക്കിയിരിക്കുന്നത്. ഹൈറേഞ്ചിലെ പഴയകാല ഗ്രാമീണ കാഴ്‌ചകള്‍ പുല്‍ക്കൂടിനൊപ്പം പുനരാവിഷ്‌കരിച്ചിരിയ്ക്കുകയാണ് ഇവിടെ. ഇടുക്കി ഡാമിന്‍റെ മാതൃക, പുല്ല് മേഞ്ഞ വീടുകള്‍, ഏറുമാടം തുടങ്ങി നിരവധി കാഴ്‌ചകളുണ്ട് ശാന്തരുവി നിവാസികള്‍ ഒരുക്കിയ പുല്‍ക്കൂടിനൊപ്പം.

ഉണ്ണിയേശുവിന്‍റെ പിറവി തിരുനാള്‍ ആഘോഷിയ്ക്കുന്നതിനൊപ്പം കുടിയേറ്റ കാലത്ത് പൂര്‍വികര്‍ നേരിട്ട ജീവിത പ്രതിസന്ധികളെ ഓര്‍ത്തെടുക്കുക കൂടിയാണിവര്‍. ഉടുമ്പന്‍ചോല കല്ലുപാലം ഇടവകയില്‍ ശാന്തരുവി കേന്ദ്രീകരിച്ചുള്ള കുടുംബ കൂട്ടായ്‌മകളുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് പുല്‍ക്കൂട് ഒരുക്കിയത്. അഞ്ച് സെന്‍റോളം ഭൂമിയില്‍ ഒരാഴ്‌ചയോളം സമയമെടുത്താണ് പുല്‍ക്കൂട് തയ്യാറാക്കിയത്.

കുമളി, മൂന്നാര്‍ പാതയില്‍ യാത്ര ചെയ്യുന്ന സഞ്ചാരികള്‍ക്കും കൗതുക കാഴ്‌ചയായിരിക്കുകയാണ് ഈ പുല്‍ക്കൂട്.

ABOUT THE AUTHOR

...view details