ഇടുക്കി:അടിമാലി താലൂക്കാശുപത്രിയില്‍ ആരംഭിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള ഡയാലിസിസ് യൂണിറ്റ് വേഗത്തില്‍ യാഥാർഥ്യമാക്കണമെന്ന ആവശ്യം വീണ്ടും ശക്തം. ആശുപത്രിയുടെ ഭാഗമായി നിര്‍മിച്ചിട്ടുള്ള പുതിയ കെട്ടിടത്തിന്‍റെ മുകള്‍ നിലയിലാണ് ഡയാലിസിസ് യൂണിറ്റിനായി ക്രമീകരണമൊരുക്കിയിട്ടുള്ളത്.
അടിമാലിയിൽ ഡയാലിസിസ് യൂണിറ്റ് വേഗത്തില്‍ യാഥാർഥ്യമാക്കണമെന്ന ആവശ്യം ശക്തം - dialysis unit Adimali
ക്രമീകരണമൊരുക്കി മാസങ്ങള്‍ പിന്നിട്ടിട്ടും യൂണിറ്റ് പ്രവര്‍ത്തനക്ഷമമാക്കുന്നതില്‍ കാലതാമസം നേരിടുന്നുവെന്നാണ് ആക്ഷേപം
ക്രമീകരണമൊരുക്കി മാസങ്ങള്‍ പിന്നിട്ടിട്ടും യൂണിറ്റ് പ്രവര്‍ത്തനക്ഷമമാക്കുന്നതില്‍ കാലതാമസം നേരിടുന്നുവെന്നാണ് ആക്ഷേപം. ഡയാലിസിസ് യൂണിറ്റ് ക്രമീകരിച്ചിട്ടുള്ള കെട്ടിടത്തിന്‍റെ ഫയര്‍ ആന്‍ഡ് സേഫ്റ്റിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന തുടര്‍ കടമ്പകളാണ് ഇപ്പോഴത്തെ അനിശ്ചിതത്വത്തിന് കാരണമെന്നാണ് സൂചന.
അടിമാലി താലൂക്കാശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചാല്‍ ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ രോഗികള്‍ക്കത് സഹായകരമാകും. ഇനിയും കാലതാമസം വരുത്താതെ വിഷയത്തില്‍ ഇടപെടല്‍ നടത്തി ഡയാലിസിസ് യൂണിറ്റ് യാഥാർഥ്യമാക്കണമെന്ന ആവശ്യമാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്നുയരുന്നത്.