ഇടുക്കി : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശാന്തൻപാറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പൂപ്പാറയിൽ സായാഹ്‌ന ധർണ്ണ സംഘടിപ്പിച്ചു. ഇടുക്കി ജില്ലയിലെ ഭൂ പ്രശ്ങ്ങൾ പരിഹരിക്കുക, ശാന്തൻപാറ വില്ലേജിനെ നിർമ്മാണ നിരോധന ഉത്തരവിൽ നിന്നും ഒഴിവാക്കുക, 1500 സ്വകയർ മീറ്ററിൽ അളവിൽ കൂടുതലുള്ള കെട്ടിടങ്ങൾ പണിയുവാൻ അനുമതി നൽകുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചാണ് ധര്‍ണ്ണ സംഘടിപ്പിച്ചത്. കെപിസിസി അംഗം ആർ ബാൻപിള്ള ധർണ്ണ സമരം ഉത്‌ഘാടനം ചെയ്‌തു.
കേന്ദ്ര സംസ്ഥാന സർക്കാരിന്‍റെ ജനദ്രോഹ നടപടിക്കെതിരെ പൂപ്പാറയിൽ ധർണ്ണ സംഘടിപ്പിച്ചു - dharna against government actions
ഇടുക്കി ജില്ലയിലെ ഭൂ പ്രശ്ങ്ങൾ പരിഹരിക്കുക, ശാന്തൻപാറ വില്ലേജിനെ നിർമ്മാണ നിരോധന ഉത്തരവിൽ നിന്നും ഒഴിവാക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചാണ് ധര്‍ണ്ണ സംഘടിപ്പിച്ചത്
കേന്ദ്ര സംസ്ഥാന സർക്കാരിന്‍റെ ജനദ്രോഹ നടപടിക്കെതിരെ പൂപ്പാറയിൽ ധർണ്ണ സംഘടിപ്പിച്ചു
മണ്ഡലം പ്രസിഡന്‍റ് കെ.കെ.മോഹനൻ ,ഡി.സി.സി.ജനറൽ സെക്രട്ടറി എം.എൻ.ഗോപി,പി.എസ് വില്യം,വി.റ്റി.ബേബി,ബിജു വട്ടമറ്റം,ശൈലേന്ദ്രൻ,പി.എസ്.രാഘവൻ,റെജി കണ്ഠനാലിയിൽ,പി.എൽ.ആന്റണി,ആർ.മണികണ്ഠൻ തുടങ്ങിയവർ ധര്‍ണ്ണയില്‍ പങ്കെടുത്തു.