കേരളം

kerala

ETV Bharat / state

ജില്ലയിലെത്തുന്നവരെ റിസോര്‍ട്ടുകളിലും എസ്റ്റേറ്റ് ആശുപത്രികളിലും നിരീക്ഷണത്തില്‍ പാര്‍പ്പിക്കും - മൂന്നാര്‍ റിസോര്‍ട്ട്

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലെത്തുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചാല്‍ സ്‌കൂളുകൾ അടക്കം ഏറ്റെടുത്ത് നിരീക്ഷണത്തിന് കൂടുതല്‍ സൗകര്യമൊരുക്കും.

DEVIKULAM SUB COLLECTOR  ദേവികുളം സബ് കലക്‌ടര്‍ പ്രേംകൃഷ്‌ണന്‍  മൂന്നാര്‍ റിസോര്‍ട്ട്  MUNNAR QUARANTINE SHELTERS
ജില്ലയിലെത്തുന്നവരെ റിസോര്‍ട്ടുകളിലും എസ്റ്റേറ്റ് ആശുപത്രികളിലും നിരീക്ഷണത്തില്‍ പാര്‍പ്പിക്കും

By

Published : May 7, 2020, 6:46 PM IST

ഇടുക്കി: അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മൂന്നാറിലെത്തുന്നവരെ റിസോര്‍ട്ടുകളിലും എസ്റ്റേറ്റ് മേഖലകളിലെത്തുന്നവരെ എസ്റ്റേറ്റ് ആശുപത്രികളിലും നിരീക്ഷണത്തില്‍ പാര്‍പ്പിക്കുമെന്ന് ദേവികുളം സബ് കലക്‌ടര്‍ പ്രേംകൃഷ്‌ണന്‍. പുതുതായി എത്തുന്നവരെ പാര്‍പ്പിക്കാന്‍ മൂന്നാറിലും സമീപപ്രദേശങ്ങളിലും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ സജ്ജമായി കഴിഞ്ഞു. ഇത് സംബന്ധിച്ച് ഇതിനോടകം നിരവധി അപേക്ഷകള്‍ ലഭിച്ചതായും സബ്‌ കലക്‌ടര്‍ വ്യക്തമാക്കി.

ജില്ലയിലെത്തുന്നവരെ റിസോര്‍ട്ടുകളിലും എസ്റ്റേറ്റ് ആശുപത്രികളിലും നിരീക്ഷണത്തില്‍ പാര്‍പ്പിക്കും

ജില്ലയിലെത്തുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചാല്‍ സ്‌കൂളുകൾ അടക്കം ഏറ്റെടുത്ത് നിരീക്ഷണത്തിന് കൂടുതല്‍ സൗകര്യമൊരുക്കും. തമിഴ്‌നാട്ടില്‍ നിന്നുമുൾപ്പെടെ ആളുകള്‍ കൂടുതലായി എത്തുന്നതോടെ സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാകാനുള്ള സാധ്യത മുന്നില്‍ കണ്ട് പൊലീസും റവന്യൂ വിഭാഗവും ആരോഗ്യവിഭാഗവും പ്രവര്‍ത്തനങ്ങൾ ശക്തമാക്കാനും തീരുമാനിച്ചു.

ABOUT THE AUTHOR

...view details