ഇടുക്കി: ഈ മാസം 26 ന് യു.ഡി.എഫ് ആഹ്വാനം ചെയ്ത ജില്ലാ ഹര്‍ത്താല്‍ രാഷ്ട്രീയ പ്രേരിതമെന്ന് ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്‍. ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയുള്ള റവന്യൂ വകുപ്പിന്‍റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെയും ഉത്തരവുകളിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുളളത്. ഉത്തരവിന്മേലുള്ള ചില പ്രയാസങ്ങള്‍ പരിഹരിക്കാന്‍ കൂട്ടായ പരിശ്രമവും ആലോചനയുമാണ് വേണ്ടത്. ഇടുക്കി ജില്ലയില്‍ ഭൂപ്രശ്‌നങ്ങള്‍ സൃഷ്ടിച്ചവര്‍ തന്നെ ഒറ്റക്ക് സമരത്തിനിറങ്ങുന്നതിലെ പൊരുത്തക്കേടാണ് താന്‍ ചോദ്യം ചെയ്യുന്നതെന്നും എസ്. രാജേന്ദ്രന്‍ പറഞ്ഞു.
യു.ഡി.എഫ് ഹർത്താൽ രാഷ്ട്രീയ പ്രേരിതം: ദേവികുളം എം.എല്‍.എ - ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്‍
ഈ മാസം 26ന് ഹർത്താൽ നടത്തുമെന്നാണ് യു.ഡി.എഫ് പ്രഖ്യാപനം
എം.എല്‍.എ
22ന് ഇറങ്ങിയ ഉത്തരവിന്മേല്‍ ചില അവ്യക്തതകള്‍ ഉണ്ടെന്ന അഭിപ്രായം തനിക്കുമുണ്ട്. ഇത്തരം വിഷയങ്ങളില്‍ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ മുമ്പ് സമര രംഗത്തിറങ്ങിയിട്ടുണ്ട്. പുതിയ ഉത്തരവ് ജില്ലയിലെ സാധാരണക്കാരായ കര്‍ഷകരെ ബാധിക്കുമെന്ന് കരുതുന്നില്ല. ഇക്കാരണം കൊണ്ട് ചില അവ്യക്തതകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായും ദേവികുളം എം.എല്‍.എ വ്യക്തമാക്കി.