ഇടുക്കി: ദേവികുളം ബ്ലോക്ക് പഞ്ചായത്തിന് സഞ്ചരിക്കുന്ന കൊവിഡ് പരിശോധന സംവിധാനം. കൊവിഡ് പ്രതിരോധ പ്രവർത്തനരംഗത്ത് വേറിട്ട മാതൃകയുമായി വന്നിരിക്കുകയാണ് ദേവികുളം ബ്ലോക്ക് പഞ്ചായത്ത്. സംസ്ഥാനത്തെ ആദ്യ മൊബൈൽ ആന്‍റിജന്‍ ടെസ്റ്റ് യൂണിറ്റാണ് പഞ്ചായത്തിൽ ആരംഭിച്ചിരിക്കുന്നത്. ദേവികുളം, മറയൂർ കമ്യൂണിറ്റി ഹെൽത്ത് സെന്‍ററുകളുൾപ്പടെ ഒമ്പത് ഗ്രാമപ്പഞ്ചായത്തുകളിൽ സ്ഥിരം ടെസ്റ്റിങ് സംവിധാനം ഉണ്ട്. ശേഷിക്കുന്ന ഏട്ട് പഞ്ചായത്തുകളിലാണ് പരിശോധന സൗകര്യം ഒരുക്കിയിരിക്കുന്നത്.
സംസ്ഥാനത്തെ ആദ്യ മൊബൈൽ ആന്‍റിജന്‍ ടെസ്റ്റ് യൂണിറ്റുമായി ദേവികുളം ബ്ലോക്ക് പഞ്ചായത്ത് - mobile_antigen_test_unit in_devikulam
സംസ്ഥാനത്തെ ആദ്യ മൊബൈൽ ആന്‍റിജന്‍ ടെസ്റ്റ് യൂണിറ്റ് ദേവികുളം ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആനന്ദറാണി ദാസ് വാഹനം ഫ്ളാഗ് ഓഫ് ചെയ്തു.
തനതുഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആനന്ദറാണി ദാസ് വാഹനം ഫ്ളാഗ് ഓഫ് ചെയ്തു. കൊവിഡ് പരിശോധനയുടെ അപര്യാപ്തതമൂലം രോഗ പ്രതിരോധം കാര്യക്ഷമമല്ലാത്ത സാഹചര്യത്തിലാണ് ഇത്തരം ഒരു സംരംഭം ആരംഭിക്കുന്നതെന്ന് ആനന്ദറാണി പറഞ്ഞു. മൊബൈൽ യൂണിറ്റിന്‍റെ ആദ്യ പരിശോധന വട്ടവടയിൽ നടത്തി. കാന്തല്ലൂർ, മാങ്കുളം, ചിന്നക്കനാൽ, ശാന്തൻപാറ, മൂന്നാർ എന്നിവിടങ്ങളിലും പരിശോധനാ യൂണിറ്റ് എത്തും.
Also read: സംസ്ഥാനത്ത് ആദ്യമായി സ്ഥിരം വാക്‌സിനേഷന്‍ കേന്ദ്രവുമായി നെടുങ്കണ്ടം പഞ്ചായത്ത്