ഇടുക്കി: ജനങ്ങളിൽ ട്രാഫിക് ബോധവൽക്കരണം ലക്ഷ്യമിട്ട് മോട്ടോർ വാഹന വകുപ്പ് സംസ്ഥാനത്ത് മുഴുവൻ നടത്തുന്ന വാരാഘോഷത്തിന്‍റെ ഭാഗമായി കട്ടപ്പനയിൽ പ്രത്യേക സെമിനാർ സംഘടിപ്പിച്ചു. റോട്ടറി ക്ലബ് കട്ടപ്പന ഹെറിറ്റേജിന്‍റെയും കട്ടപ്പനയിലെ വിവിധ ഡ്രൈവിങ് സ്‌കൂളുകളുടെയും സഹകരണത്തോടെയാണ് സെമിനാർ നടത്തിയത്.
കട്ടപ്പനയിൽ മോട്ടോർ വാഹന വകുപ്പിന്‍റെ പ്രത്യേക സെമിനാർ - റോട്ടറി ക്ലബ് കട്ടപ്പന ഹെറിറ്റേജ്
ഇടുക്കി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്‍റാണ് റോഡ് സുരക്ഷാ വാരാചരണത്തിന്‍റെ ഭാഗമായി അവബോധ സെമിനാർ സംഘടിപ്പിച്ചത്
മോട്ടോർ വാഹന വകുപ്പിന്‍റെ പ്രത്യേക സെമിനാർ കട്ടപ്പനയിൽ
ഇടുക്കി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്‍റാണ് റോഡ് സുരക്ഷാ വാരാചരണത്തിന്‍റെ ഭാഗമായി അവബോധ സെമിനാർ സംഘടിപ്പിച്ചത്. ഹെറിറ്റേജ് റോട്ടറി ക്ലബിനെയും നഗരത്തിലെ പ്രധാന ഡ്രൈവിങ് സ്‌കൂളുകളെയും സഹകരിച്ച് നടത്തിയ സെമിനാർ കട്ടപ്പന ഡിവൈഎസ്‌പി എൻ.സി.രാജ്മോഹൻ ഉദ്ഘാടനം ചെയ്‌തു.
റോട്ടറി ക്ലബും മർച്ചന്‍റ് അസോസിയേഷനും കട്ടപ്പന ജനമൈത്രി പൊലീസ് സ്‌റ്റേഷന്‍റെ സഹകരണത്തോടെ നടത്തിയ വിശപ്പുരഹിതനഗരത്തിന്‍റെ ആദ്യ ഗഡു വിതരണവും ഇതിനോടനുബന്ധിച്ച് നടന്നു.