ഇടുക്കി: ഓണക്കാലത്ത് ഗുണനിലവാരം കുറഞ്ഞ പാലിന്‍റെ വിതരണം തടയാന്‍ ക്ഷീരവികസന വകുപ്പ്. ഓഗസ്റ്റ് 27 മുതല്‍ 30 വരെ കമ്പംമെട്ട് ചെക്ക് പോസ്റ്റിലും ഓഗസ്റ്റ് 24 മുതല്‍ 30 വരെ തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ സെന്‍ററിലും വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ പാലിന്‍റെ ഗുണമേന്‍മ പരിശോധിക്കും. ഗുണനിലവാരം കുറഞ്ഞ പാല്‍ വിപണിയില്‍ എത്താന്‍ സാധ്യത ഉള്ളതിനാലാണ് പരിശോധന.
ഓണക്കാലത്ത് മായംകലര്‍ന്ന പാല്‍വിതരണം തടയാന്‍ സര്‍ക്കാര്‍
ഓണ വിപണിയില്‍ പാലിന് ആവശ്യക്കാര്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഗുണനിലവാരം ഉറപ്പ് വരുത്താന്‍ സൗജന്യമായി ക്ഷീരവികസന വകുപ്പ് സൗകര്യമൊരുക്കുന്നത്
പാല്‍
ഇന്‍ഫര്‍മേഷന്‍ സെന്‍ററില്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ സൗജന്യമായി പരിശോധന നടത്താന്‍ ഉപഭോക്താക്കള്‍ക്കും ഉത്പാദകര്‍ക്കും അവസരം ലഭിക്കും. വിപണിയില്‍ ലഭ്യമാകുന്ന എല്ലാ ബ്രാന്‍ഡ് പാലും പരിശോധിക്കുമെന്ന് ഇടുക്കി ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. സൗജന്യ പരിശോധനക്കായി കുറഞ്ഞത് 150 മില്ലി പാല്‍ കൊണ്ടുവരണം.