കേരളം

kerala

ETV Bharat / state

ഇടുക്കിയില്‍ ഡെങ്കിപ്പനി പടരുന്നു - ഇടുക്കിയില്‍ ഡെങ്കിപ്പനി

ഡെങ്കിപ്പനിക്ക് കാരണമായ ഈഡിസ് കൊതുകുകള്‍ വേനല്‍ മഴയില്‍ പെരുകിയതാണ് രോഗികള്‍ വര്‍ധിക്കാന്‍ കാരണം.

denku fever idukki  ഇടുക്കി വാര്‍ത്തകള്‍  ഇടുക്കിയില്‍ ഡെങ്കിപ്പനി  idukki latest news
ഇടുക്കിയില്‍ ഡെങ്കിപ്പനി പടരുന്നു

By

Published : Apr 21, 2020, 11:54 AM IST

ഇടുക്കി:ജില്ലയില്‍ ഡെങ്കിപ്പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യ വകുപ്പ്. ജില്ലയില്‍ നിലവിൽ 14പേര്‍ക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. തൊടുപുഴയടക്കം ജില്ലയിലെ വിവിധ മേഖലയിലാണ് രോഗം. ഡെങ്കിപ്പനിക്ക് കാരണമായ ഈഡിസ് കൊതുകുകള്‍ വേനല്‍ മഴയില്‍ പെരുകിയതാണ് രോഗികള്‍ വര്‍ധിക്കാന്‍ കാരണം. ഈ സാഹചര്യത്തിൽ ജില്ലയിൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോക്‌ടര്‍ എന്‍. പ്രിയ അറിയിച്ചു.

ഇടുക്കിയില്‍ ഡെങ്കിപ്പനി പടരുന്നു

വാർഡ് തലത്തിൽ കൂടുതൽ പ്രതിരോധ പ്രവർത്തനം ആരംഭിക്കും. കൊതുകുകൾ പെരുകുന്നത് തടയാൻ വെള്ളം കെട്ടികിടക്കുന്ന സാഹചര്യം ഒഴിവാക്കണം. പരിസര ശുചീകരണത്തിന് ജനങ്ങൾ തയാറാകണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു. കടുത്ത പനി, പേശി വേദന,വയറ് വേദന,ഛര്‍ദി,തലവേദന ശരീരത്തിലെ തടിപ്പുകള്‍ എന്നിവ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്‌. ഇത്തരം ലക്ഷണമുള്ളവര്‍ എത്രയും വേഗം ചികിത്സ തേടണമെന്നും നിർദേശമുണ്ട്.

ABOUT THE AUTHOR

...view details