ദേശീയപാതയില്‍ അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ച് നീക്കണമെന്ന് ആവശ്യം - cut down trees that pose a danger
കഴിഞ്ഞ ചൊവ്വാഴ്‌ച മൂന്ന് കലുങ്ക് ഭാഗത്ത് മരം കടപുഴകി വീണതിനെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെടുകയും വഴിയില്‍ കുടുങ്ങിയ ആംബുലന്‍സിനുള്ളില്‍ രോഗി മരിക്കുകയും ചെയ്‌തിരുന്നു.
ദേശിയപാതയില്‍ അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ച് നീക്കണമെന്ന് ആവിശ്യം
ഇടുക്കി: കൊച്ചി -ധനുഷ്‌ക്കോടി ദേശീയപാതയില്‍ നേര്യമംഗലം വനമേഖലയില്‍ അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ച് നീക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ ചൊവ്വാഴ്‌ച മൂന്ന് കലുങ്ക് ഭാഗത്ത് മരം കടപുഴകി വീണതിനെ തുടര്‍ന്ന് ദേശിയപാതയില്‍ ഗതാഗതം തടസ്സപ്പെടുകയും വഴിയില്‍ കുടുങ്ങിയ ആംബുലന്‍സിനുള്ളില്‍ രോഗി മരിക്കുകയും ചെയ്‌തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉടലെടുത്ത സാഹചര്യത്തിലാണ് മരങ്ങള്‍ മുറിച്ച് നീക്കാന്‍ നടപടി വേണമെന്ന ആവശ്യം ഉയരുന്നത്.