ഇടുക്കി :മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ രണ്ട് ദിവസം അനുവദിക്കണമെന്ന ആവശ്യവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി. ആഴ്‌ചകളായി തുടരുന്ന ലോക്ക് ഡൗണിൽ ജില്ലയിലെ കൃഷിക്കാർ കൂടുതൽ ദുരിതത്തിലാണ്. കാർഷിക ഉത്പന്നങ്ങള്‍ വിറ്റഴിക്കാൻ രണ്ട് ദിവസം അനുവദിച്ചില്ലെങ്കിൽ കർഷകർ കൂടുതൽ പ്രതിസന്ധിയിലാകുമെന്ന് ജില്ല പ്രസിഡൻ്റ് കെഎൻ ദിവാകരൻ പറഞ്ഞു.
മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അനുവദിക്കണമെന്ന് ആവശ്യം - കാർഷിക ഉൽപന്നങ്ങൾ
ഉത്പന്നങ്ങള്‍ വിറ്റഴിക്കാൻ രണ്ട് ദിവസം അനുവദിച്ചില്ലെങ്കിൽ കർഷകർ കൂടുതൽ പ്രതിസന്ധിയിലാകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി.

മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അനുവദിക്കണമെന്ന് ആവശ്യം
മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അനുവദിക്കണമെന്ന് ആവശ്യം
Read more: നിരോധനാജ്ഞ: തിരുവനന്തപുരത്ത് കടകളുടെ സമയക്രമം സംബന്ധിച്ച് ആശയക്കുഴപ്പം
കാർഷിക ഉത്പന്നങ്ങള്‍ വിറ്റഴിക്കാൻ കഴിയാത്തതിനാൽ കർഷക കുടുംബങ്ങൾ പട്ടിണിയിലേക്ക് നീങ്ങുന്ന സാഹചര്യമാണുള്ളത്. ഇത് കണക്കിലെടുത്ത് കലക്‌ടർ ഇടപെട്ട് അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.