ഇടുക്കി:വിസാ തട്ടിപ്പ് കേസിൽ പ്രതിയായ ആലപ്പുഴ സ്വദേശിനിയെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്യ്തു. കട്ടപ്പന സ്വദ്ദേശി നൽകിയ പരാതിയിലാണ് ആലപ്പുഴ ചേർത്തല സ്വദ്ദേശിനിയായ വിദ്യാ പയസിനെ പൊലീസ് അറസ്റ്റ് ചെയ്യ്തത്. 2019 ലാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി 27 പേരിൽ നിന്നും ഇസ്രായേലിലേക്ക് വിസ നൽകാം എന്ന് വിശ്വസിപ്പിച്ച് വിദ്യയുൾപ്പെടുന്ന സംഘം പണം തട്ടിയത്. 1 കോടി 30 ലക്ഷം രൂപാ ഇവർ തട്ടിയെടുത്തു എന്നാണ് പരാതി.
വിസാ തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ
ആലപ്പുഴ സ്വദ്ദേശിനിയായ വിദ്യാ പയസിനെ ബെംഗളൂരു എയർപോർട്ടിൽ നിന്നാണ് കട്ടപ്പന പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
കട്ടപ്പന സ്വദ്ദേശിനിയായ പൂതക്കുഴിയിൽ ഫിലോമിന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയതോടെ പ്രതിയായ വിദ്യാ വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടർന്ന് എയർപോട്ടുകൾ കേന്ദ്രീകരിച്ച് പൊലീസ് ലുക്ക്ഔട്ട് നോട്ടിസും നൽകിയിരുന്നു. കഴിഞ്ഞ ദിവസം അബുദാബിയിൽ നിന്നും ബെംഗളൂരു എയർപോർട്ടിലെത്തിയ പ്രതി പിടിയിലാകുകയായിരുന്നു. തട്ടിയെടുത്ത തുക വിദ്യയുടെ സഹോദരി സോണിയുടെയും ബന്ധുമായ തോമസിന്‍റെ അകൗണ്ടുകളിലേക്കാണ് നിഷേപിച്ചതെന്ന് പെലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിൽ ഇവർ രണ്ടും മൂന്നും പ്രതികളാണ്. കൂട്ടു പ്രതികളായ കണ്ണൂർ സ്വദ്ദേശി അംനാസ് തലശ്ശേരി സ്വദേശികളായ മുഹമ്മദ്ദ് ഒനാസീസ്, അഫ്‌സീർ എന്നിവർക്കായും പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കട്ടപ്പന കോടതിയിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യ്തു.