കേരളം

kerala

ETV Bharat / state

ചിന്നക്കനാലിൽ പിടിയാന ചെരിഞ്ഞ സംഭവം ; പ്രതി പിടിയിൽ - സുരേഷ്

രണ്ട് മാസമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയുടെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു

elephant death due to electric shock  കാട്ടാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ സംഭവം  ചിന്നക്കനാലിൽ കാട്ടാന ചരിഞ്ഞു  ചിന്നക്കനാൽ 301 കോളനി  സുരേഷ്  സോളാർ ഫെൻസിങ്
ചിന്നക്കനാലിൽ കാട്ടാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ സംഭവം; പ്രതി പിടിയിൽ

By

Published : Oct 12, 2021, 1:44 PM IST

ഇടുക്കി :ചിന്നക്കനാൽ 301 കോളനിക്ക് സമീപം കാട്ടാന വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞ സംഭവത്തിൽ പ്രതി അറസ്റ്റിൽ. 301 കോളനി പാൽകുളം കുടിയിൽ സുരേഷ് ആണ് വനംവകുപ്പിന്‍റെ പിടിയിലായത്. രണ്ട് മാസമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയുടെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

കഴിഞ്ഞ ഓഗസ്റ്റ് പതിമൂന്നാം തീയതിയാണ് 45 വയസുള്ള പിടിയാനയുടെ ജഡം സുരേഷിന്‍റെ വീടിനുസമീപം കണ്ടെത്തിയത്. ഇവിടെ കാട്ടാനകൾ കൃഷിയിടത്തിൽ ഇറങ്ങുന്നത് തടയാൻ സോളാർ ഫെൻസിങ് സഥാപിച്ചിരുന്നു. വന്യമൃഗങ്ങളെ അപകടത്തിൽപ്പെടുത്താന്‍ വൈദ്യുതി ലൈനിൽ കേബിൾ വഴി സോളാർ ഫെൻസിങ്ങിലേക്ക് നേരിട്ട് വൈദ്യുതി കടത്തി വിട്ടതാണ് കാട്ടാനയുടെ മരണത്തിന് കാരണമായത്.

ചിന്നക്കനാലിൽ പിടിയാന ചെരിഞ്ഞ സംഭവം ; പ്രതി പിടിയിൽ

ആനയുടെ ജഡത്തിന് സമീപത്തുനിന്നും കണ്ടെത്തിയ കേബിളിന്‍റെയും വൈദ്യുതി കമ്പിയുടെയും ബാക്കി ഭാഗം സുരേഷിന്‍റെ വീട്ടിൽ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. സംഭവത്തിന് ശേഷം എറണാകുളത്തെ ആദിവാസി നേതാവിൻ്റെ വീട്ടിലും ചാറ്റുപാറയിലെ ബന്ധുവീട്ടിലുമായി ഒളിവിലായിരുന്നു സുരേഷ്.

ALSO READ :പാർട്ടികളുടെ പേര് പരാമർശിക്കരുതെന്ന് സ്‌പീക്കർ ; തൊട്ടടുത്ത ചോദ്യം തന്നെ പാളി

കഴിഞ്ഞ ദിവസം സുരേഷ് 301 കോളനിയിലെ സുഹൃത്തിന്‍റെ വീട്ടിൽ സൂക്ഷിച്ചിരുന്ന തന്‍റെ ഇരുചക്രവാഹനം എടുക്കാൻ എത്തിയപ്പോഴാണ് വനം വകുപ്പ് പിടികൂടിയത്. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. 2017 നുശേഷം ചിന്നക്കനാൽ മേഖലയിൽ മൂന്ന് കാട്ടാനകളാണ് വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞത്.

ABOUT THE AUTHOR

...view details