ഇടുക്കി:ജീപ്പിൽ മദ്യവിൽപന നടത്തിയിരുന്ന യുവാവിനെ എക്സൈസ് സംഘം പിടികൂടി. അനിഷ് എ.എസ് (ജയൻ) എന്നയാളാണ് പിടിയിലായത്. 25 കുപ്പി വിദേശമദ്യവും, വിൽപന നടത്തിയിരുന്ന ജീപ്പും ഇയാളിൽ നിന്ന് പിടികൂടി. ഒരു കുപ്പി മദ്യം 1,100 രൂപയ്ക്കാണ് വിൽപന നടത്തിയിരുന്നത്. നെടുങ്കണ്ടം ടൗണിലും പരിസര പ്രദേശങ്ങളിലും വിദേശമദ്യം സുലഭമായി ലഭിക്കുന്നുവെന്നുള്ള രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
അനധികൃത മദ്യവിൽപന നടത്തിയ പ്രതി പിടിയിൽ - idukki crime
25 കുപ്പി വിദേശമദ്യവും, വിൽപന നടത്തിയിരുന്ന ജീപ്പും എക്‌സൈസ് സംഘം പിടികൂടി.
ഇടുക്കിയിൽ അനധികൃത മദ്യവിൽപന നടത്തിയ പ്രതി പിടിയിൽ
READ ALSO:ശാന്തന്‍പാറയിൽ 500 ലിറ്റര്‍ കോട പിടികൂടി
കുപ്പികളുടെ ഹോളോഗ്രാം ലേബലുകൾ നശിപ്പിച്ച നിലയിലായിരുന്നു. സർക്കാർ മദ്യവില്‍പ്പന ശാലകൾ അടയ്ക്കുന്നതിന് മുമ്പ് വാങ്ങി സൂക്ഷിച്ചിരുന്ന മദ്യമാണ് വിൽപന നടത്തിയതെന്ന് പ്രതി പറഞ്ഞു. ബാറുകൾ അടച്ച ശേഷവും നെടുങ്കണ്ടത്തെ ചില ബാറുകൾ കേന്ദ്രീകരിച്ച് മദ്യവിൽപന നടക്കുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.