ഇടുക്കി:കഞ്ഞിക്കുഴിയിൽ അയ്യായിരത്തിലധികം വരുന്ന കർഷകർക്ക് പട്ടയം വിതരണം ചെയ്തു. ഓൺലൈൻ വഴി നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പട്ടയ മേള ഉദ്ഘാടനം ചെയ്യ്തു. കർഷ ഭൂമിക്കുള്ള പട്ടയ നടപടികൾ തുടർ പ്രക്രിയയാണെന്നും ജില്ലയിലെ മുഴുവൻ കർഷകർക്കും പട്ടയം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ആറ് പതിറ്റാണ്ടിലധികമായി കഞ്ഞിക്കുഴിയിൽ കുടിയേറിപ്പാർത്ത കർഷകർക്ക് തങ്ങളുടെ കൈവശ ഭൂമിക്ക് പട്ടയം ലഭ്യമാക്കണമെന്ന ആവശ്യം ശക്തമായിരുന്നു. മാറി മാറി വന്ന സര്‍ക്കാറുകള്‍ ഇക്കാര്യത്തിന് കാര്യമായ അനുകൂല നിലപാട് സ്വീകരിക്കാതിരുന്നത് പലപ്പോഴും വൻ കർഷക പ്രക്ഷോഭങ്ങൾക്കും ഇടയാക്കിയിരുന്നു.
കഞ്ഞിക്കുഴിയിലെ കര്‍ഷകര്‍ക്ക് പട്ടയം നല്‍കി - പട്ടയ വിതരണം
ആറ് പതിറ്റാണ്ടിലധികമായി ഇടുക്കി കഞ്ഞിക്കുഴിയിൽ കുടിയേറിപ്പാർത്ത കർഷകർക്ക് തങ്ങളുടെ കൈവശ ഭൂമിക്ക് പട്ടയം ലഭ്യമാക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
കഞ്ഞിക്കുഴിയിലെ കര്‍ഷകര്‍ക്ക് പട്ടയം നല്‍കി
എന്നാൽ കഴിഞ്ഞ വർഷം നടന്ന പട്ടയമേളയിൽ മുഴുവൻ ക്ഷകരുടെയും കൈവശ ഭൂമിക്ക് പട്ടയം നൽകുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നൽകിയിരുന്നു .ഇതിന്‍റെ അടിസ്ഥാനത്തിൽ കലക്ടർ എച്ച് ദിനേശൻ്റെ പ്രത്യേക താൽപര്യപ്രകാരമാണ് നടപടി. കഞ്ഞിക്കുഴി പഞ്ചായത്തിലെ 5500 പേർക്കാണ് ഇനിയും പട്ടയം ലഭിക്കാനുള്ളത് രണ്ടായിരം പട്ടങ്ങളാണ് വിതരണം ചെയ്യത്ത് . ഇടുക്കി മാങ്കുളം എന്നീ വില്ലേജുകളിലെ കർഷകർക്കും ഇതോടൊപ്പം പട്ടയം നൽകി.