ഇടുക്കി: ജില്ലാതല പട്ടയമേള ജനുവരി 24ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 11 ബ്ലോക്കുകളില്‍ നിന്നായി 8,000 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. പട്ടയത്തിനൊപ്പം വസ്‌തുവിന്‍റെ രൂപരേഖ നൽകുന്നുവെന്ന പ്രത്യേകതയുമായാണ് ഇത്തവണത്തെ പട്ടയമേളക്ക് ഇടുക്കിയിൽ തുടക്കമാവുന്നത്.
ഇടുക്കി ജില്ലാതല പട്ടയമേള ജനുവരി 24ന് - റോഷി അഗസ്റ്റിൻ എംഎൽഎ
11 ബ്ലോക്കുകളില്‍ നിന്നായി 8,000 പട്ടയങ്ങൾ വിതരണം ചെയ്യും
ഇടുക്കി ജില്ലാതല പട്ടയമേള ജനുവരി 24ന്
കട്ടപ്പന സെന്‍റ് ജോർജ് പാരിഷ് ഹാളിൽ നടക്കുന്ന മേളയോടനുബന്ധിച്ച് 50 അംഗ സംഘാടക സമിതിയ്ക്ക് രൂപം നൽകി. വൈദ്യുതി മന്ത്രി എം.എം.മണി മുഖ്യരക്ഷാധികാരിയായ സ്വാഗതസംഘത്തിന്‍റെ ചെയർമാൻ റോഷി അഗസ്റ്റിൻ എംഎൽഎയും കൺവീനർ ജില്ലാ കലക്‌ടർ എച്ച്.ദിനേശനുമാണ്. രക്ഷാധികാരികളായി ഇടുക്കി എംപിയെയും മറ്റ് എംഎൽഎമാരെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിനെയും നിശ്ചയിച്ചു. കോളനികളിൽ മാത്രമായി 1,548 പട്ടയങ്ങളാണ് നൽകുന്നത്.