കേരളം

kerala

ETV Bharat / state

നിർമാണം നടക്കുന്ന വീടിന് മുകളിൽ നിന്നും വീണ് തൊഴിലാളി മരിച്ചു - തൊഴിലാളി മരിച്ചു

നരിയംപാറ സ്വദേശി ജയചന്ദ്രൻ നായരാണ് മരിച്ചത്

death of construction worker in idukki  idukki death  death of construction worker  നിർമാണം നടക്കുന്ന വീടിന് മുകളിൽ നിന്നും വീണ് തൊഴിലാളി മരിച്ചു  തൊഴിലാളി മരിച്ചു  ഇടുക്കി
നിർമാണം നടക്കുന്ന വീടിന് മുകളിൽ നിന്നും വീണ് തൊഴിലാളി മരിച്ചു

By

Published : Feb 5, 2020, 7:55 PM IST

ഇടുക്കി: കട്ടപ്പന വെള്ളയാംകുടിയിൽ നിർമാണം നടക്കുന്ന വീടിന് മുകളിൽ നിന്നും വീണ് തൊഴിലാളി മരിച്ചു. നരിയംപാറ സ്വദേശി ജയചന്ദ്രൻ നായരാണ് മരിച്ചത്. സിപിഎം പ്രദേശിക നേതാവിന്‍റെ ഉടമസ്ഥതയിലുള്ള വീടിന്‍റെ ബെൽറ്റ് വാർക്കുന്നതിനിടയിലാണ് ജയചന്ദ്രൻ നായർ കാൽ വഴുതി വീണത്. കൂട്ടിയിട്ടിരുന്ന ഇഷ്‌ടികയുടെ മുകളിൽ വീണ ഇയാളെ സഹപ്രവർത്തകരും വീട്ടുടമയും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

ABOUT THE AUTHOR

...view details