ഇടുക്കി: ഉടുമ്പൻചോലയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് വയസുകാരൻ മാലിന്യക്കുഴിയിൽ വീണ് മരിച്ചു. ബംഗാൾ സ്വദേശികളായ സുഭാഷ്, മീനാക്ഷി ദമ്പതികളുടെ മകൻ ദീപക് ദാസ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം.
ഉടുമ്പൻചോല ആട്ടുപാറയിലെ ഏലത്തോട്ടത്തിലെ തൊഴിലാളികളാണ് സുഭാഷും മീനാക്ഷിയും. ഇവർ താമസിക്കുന്ന വീടിന് സമീപത്തായി മാലിന്യം നിക്ഷേപിക്കാൻ കുഴിയെടുത്തിരുന്നു.
Also read: ദൃശ്യയെ വിനീഷ് കുത്തിയത് 22 തവണ; മരണകാരണം മുറിവുകളും ആന്തരിക രക്തസ്രാവവും
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ മൂലം ഈ കുഴിയിൽ വെള്ളം നിറഞ്ഞ് കിടക്കുകയായിരുന്നു. കുട്ടികൾ ഇതിന്‍റെ സമീപത്തായി കളിക്കുന്നതിനിടെ ദീപക് കാൽ വഴുതി കുഴിയിൽ വീഴുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പുറത്തെടുത്ത കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉടുമ്പൻചോല പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.