ഇടുക്കി: അടിമാലി താലൂക്ക് ആശുപത്രിയില്‍ കൊവിഡ് പരിശോധനയ്ക്ക് കൂടുതല്‍ സൗകര്യങ്ങൾ ഒരുക്കാൻ ജില്ലാ കലക്ടറുമായും ഡിഎംഒയുമായും ചർച്ച നടത്തുമെന്ന് ഡീൻ കുര്യാക്കോസ് എംപി. അടിമാലി താലൂക്കാശുപത്രി സന്ദർശിച്ച എംപി ഡോക്‌ടര്‍മാരും ജീവനക്കാരുമായി ചർച്ച നടത്തി. കൊവിഡ് ജാഗ്രതയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ നിലനില്‍ക്കുന്ന പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ജില്ലാമെഡിക്കല്‍ ഓഫീസറേയും ജില്ലാ കലക്‌ടറേയും ധരിപ്പിക്കുമെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുമെന്ന് ഡീൻ കുര്യാക്കോസ് എംപി - അടിമാലി താലൂക്കാശുപത്രി
കൊവിഡ് ജാഗ്രതയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ നിലനില്‍ക്കുന്ന പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ജില്ലാമെഡിക്കല്‍ ഓഫീസറേയും ജില്ലാ കലക്‌ടറേയും ധരിപ്പിക്കുമെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
അഡ്വ ഡീന്‍കുര്യാക്കോസ് അടിമാലി താലൂക്കാശുപത്രിയില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ ആശുപത്രികളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ മറ്റു ചികിത്സകള്‍ക്കായി രോഗികള്‍ കൂടുതലായി ആശ്രയിക്കുന്നത് അടിമാലി താലൂക്കാശുപത്രിയെയാണ്. വിവിധ താലൂക്കുകളിലെ അതിര്‍ത്തി മേഖലകളില്‍ നിന്നടക്കം നൂറുകണക്കിന് രോഗികള്‍ ദിവസവും അടിമാലിയില്‍ എത്തുന്നുണ്ട്.