ഈ തെരഞ്ഞെടുപ്പിൽ ഡീൻ കുര്യാക്കോസ് ഇടുക്കിയിൽ മത്സരിക്കുന്നത് വെറുമൊരു പൊതുപ്രവർത്തകനായി മാത്രമല്ല മറിച്ച് യൂത്ത് കോൺഗ്രസിന്‍റെ ധീരനായ നേതാവ് എന്ന നിലയിൽ കൂടിയാണെന്ന് പി ടി തോമസ് എംഎൽഎ കൂട്ടിച്ചേർത്തു.
ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിൽ നിന്നുള്ള കെ എസ് യു, യൂത്ത് കോൺഗ്രസ്, യൂത്ത് ഫ്രണ്ട്, യൂത്ത് ലീഗ് പ്രവർത്തകരും, മുതിർന്ന കോൺഗ്രസ് നേതാക്കളുമാണ് സമ്മേളനത്തിൽ പങ്കെടുത്തത്. സമ്മേളനത്തിനുശേഷം കട്ടപ്പന നഗരത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് റോഡ് ഷോ നടത്തി.