ഇടുക്കി: മറയൂര്‍ കെ.എസ്.ഇ.ബി ഓഫീസിന് സമീപം ഇറിഗേഷന്‍ കോപ്ലക്‌സിന് അടുത്തുള്ള കനാലില്‍ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മറയൂര്‍ പഞ്ചായത്ത് അംഗം ഉഷാ തമ്പിദുരൈയുടെ പിതാവ് മാരിയപ്പന്‍റെ (70) മൃതദേഹമാണ് കണ്ടെത്തിയത്. ദേഹമാസകലം വെട്ടേറ്റ നിലയിലാണ് മൃതദേഹം. കൊലപാതക ശേഷം ചാക്കില്‍ കെട്ടി ഉപേഷിച്ചുവെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മറയൂര്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് മേഖലയില്‍ തെളിവെടുപ്പ് നടത്തി.
മറയൂരില്‍ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയിൽ - മറയൂരില്‍ മൃതദേഹം
പഞ്ചായത്ത് അംഗം ഉഷാ തമ്പിദുരൈയുടെ പിതാവ് മാരിയപ്പന്‍റെതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു.

മറയൂര്‍
മറയൂരില്‍ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയിൽ
ജോത്സ്യനായ മാരിയപ്പൻ തമിഴ്‌നാട്ടിൽ നിന്നും ഇന്നലെ വൈകുന്നേരം മടങ്ങിയെത്തിയത് നേരിൽ കണ്ടതായി നാട്ടുകാർ പറഞ്ഞു. കൈവശം പണം ഉണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. പണം അപഹരിക്കുന്നതിനായി കൊലപാതകം നടത്തിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.
Last Updated : Feb 24, 2020, 1:53 PM IST