ഇടുക്കി: പട്ടയമേളയിൽ ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിനെ അവഹേളിക്കുന്ന തരത്തിലുള്ള വൈദ്യുതിമന്ത്രി എംഎം മണിയുടെ പ്രസംഗം അപലപനീയമെന്ന് ഡിസിസി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാർ. ഈ നിലപാട് തുടരുകയാണെങ്കിൽ മന്ത്രി പങ്കെടുക്കുന്ന വേദികൾ യുഡിഎഫ് നേതാക്കൾ ബഹിഷ്ക്കരിക്കുമെന്നും ഇബ്രാഹിംകുട്ടി വ്യക്തമാക്കി. പട്ടയമേളയിലെ മന്ത്രിയുടെ വിവാദ പരാമർശത്തിന് പിന്നാലെയാണ് ഡിസിസി പ്രസിഡന്‍റ് പ്രതിഷേധവുമായി രംഗത്ത് വന്നത്.
റോഷി അഗസ്റ്റിനെ അവഹേളിച്ച പ്രസംഗം അപലപനീയമെന്ന് ഇബ്രാഹിംകുട്ടി - idukki news
ഇത്തരം നിലപാട് തുടരുകയാണെങ്കിൽ എംഎം മണി പങ്കെടുക്കുന്ന വേദികൾ ബഹിഷ്ക്കരിക്കുമെന്ന് ഡിസിസി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാർ വ്യക്തമാക്കി
യുഡിഎഫ് സർക്കാർ 45,000 പട്ടയങ്ങളും വനാവകാശ രേഖകളും നൽകിയിട്ടുണ്ട്. ഇത് വിവരാവകാശത്തിലൂടെ മന്ത്രിയ്ക്ക് ലഭ്യമാകുമെന്നും ഡിസിസി പ്രസിഡന്‍റ് പറഞ്ഞു. റവന്യൂ വകുപ്പ് മന്ത്രിയുടെ പട്ടയം ക്രമീകരിക്കൽ ഉത്തരവിലെ നിലപാട് പ്രതിഷേധാർഹമാണെന്നും ഇബ്രാഹിംകുട്ടി കൂട്ടിച്ചേർത്തു. ജില്ലയിലെ നിർമാണ നിയന്ത്രണ ഉത്തരവുകളെക്കുറിച്ചോ ഇതുമായി ബന്ധപ്പെട്ട് നടത്തിയ സർവകക്ഷി യോഗത്തെക്കുറിച്ചോ റവന്യൂ മന്ത്രി പരാമർശിക്കാതിരുന്നത് കുറ്റസമ്മതത്തിന് തുല്യമായെന്നും ഡിസിസി പ്രസിഡന്‍റ് കുറ്റപ്പെടുത്തി.