ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ മറവിൽ ഇടുക്കി ഡിസിസി പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപണം. വിവിധ ആവശ്യങ്ങൾക്കായി പാർട്ടിയുടെ പേരിൽ പിരിച്ച കോടികൾ എവിടെ എന്ന് ഡിസിസി വ്യക്തമാക്കിയിട്ടില്ലെന്ന് കെപിസിസി നിർവാഹക സമിതി അംഗം ശ്രീമന്ദിരം ശശികുമാർ പറഞ്ഞു. സ്ഥാനാർഥികൾക്ക് ചിഹ്നം അനുവദിച്ചതിനെ തുടർന്ന് വീക്ഷണം ഫണ്ട് എന്ന പേരിൽ ലക്ഷങ്ങൾ പിരിച്ചു. വിവിധ യാത്രകൾ, മറ്റ് ആവശ്യങ്ങൾക്കായി പ്രവർത്തകരിൽ നിന്ന് കണ്ടെത്തിയ കോടികൾ എവിടെ എന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ മറവിൽ ഡിസിസി പ്രസിഡന്‍റ് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാരോപണം - ഇടുക്കി
സ്ഥാനാർഥികൾക്ക് ചിഹ്നം അനുവദിച്ചതിനെ തുടർന്ന് വീക്ഷണം ഫണ്ട് എന്ന പേരിൽ ലക്ഷങ്ങൾ പിരിച്ചു.
ഡിസിസി പ്രസിഡന്‍റ് തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാരോപണം
പണം കൈയിൽ ഉണ്ടായിരുന്നിട്ടും പാവപെട്ട സ്ഥാനാർഥികൾക്ക് പോലും തെരഞ്ഞെടുപ്പ് സമയത്ത് സാമ്പത്തിക സഹായം നല്കാൻ ഡിസിസി പ്രസിഡന്‍റ് ഇബ്രാഹിം കുട്ടി കല്ലാർ തയ്യാറായില്ലെന്നും ശ്രീമന്ദിരം ശശികുമാർ ആരോപിച്ചു. ഈ വിഷയത്തിൽ കെപിസിസിയ്‌ക്കും എഐസിസിയ്‌ക്കും പരാതി നൽകിയെന്നും ശ്രീമന്ദിരം അറിയിച്ചു.