ഇടുക്കി: ഇടുക്കി ജില്ലയിൽ സ്വകാര്യ വ്യക്തികളുടെ പുരയിടത്തില്‍ അപകടകരമായ രീതിയിൽ നില്‍ക്കുന്ന മരങ്ങൾ ഉടമസ്ഥര്‍ മുറിച്ചു മാറ്റണമെന്ന് ജില്ലാ കലക്‌ടറുടെ അറിയിപ്പ്. തോട്ടങ്ങളിലടക്കം നിരവധി മരങ്ങള്‍ ഉണങ്ങി നില്‍ക്കുന്നത് വലിയ അപകട ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ഇവ മുറിച്ച് മാറ്റാന്‍ കലക്‌ടർ എച്ച് ദിനേശൻ നിര്‍ദ്ദേശം നൽകിയത്.
ഇടുക്കിയിലെ തോട്ടം മേഖലകളിലും സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലും വീടുള്‍ക്കടക്കം ഭീഷണിയായി നില്‍ക്കുന്ന നിരവധി മരങ്ങളാണുള്ളത്. ഇത്തരം മരങ്ങളാണ് അടിയന്തിരമായി മുറിച്ച് മാറ്റേണ്ടത്. പുരയിടത്തില്‍ നില്‍ക്കുന്ന മരം സമീപത്തെ വീടുകള്‍ക്കടക്കം ഭീഷണി ഉയര്‍ത്തുന്നെങ്കില്‍ സ്ഥലമുടമ സ്വന്തം ചിലവില്‍ ഇത് നീക്കം ചെയ്യണം. ഇത് സംബന്ധിച്ച് ഉടമസ്ഥര്‍ക്ക് പഞ്ചായത്തുകള്‍ നോട്ടീസ് നല്‍കും. മരം മുറിച്ചു മാറ്റാതെ അപകടം സംഭവിച്ചാൽ ഭൂവുടമ ഉത്തരവാദി ആയിരിക്കുമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.