കേരളം

kerala

ETV Bharat / state

കല്ലാർകുട്ടി ഡാമിന്‍റെ ഷട്ടർ നാളെ ഉയർത്തുമെന്ന് കലക്ടർ - rain

ഫോനി ന്യൂനമർദ്ദം മൂലം അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിലാണ് ഡാമുകളിൽ നിന്നും 10 ക്യുമെക്സ് വെളളം തുറന്ന് വിടാൻ തീരുമാനയത്

കല്ലാർകുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടർ നാളെ ഉയർത്തും : കലക്ടർ എച്ച്. ദിനേശൻ

By

Published : Apr 29, 2019, 10:19 PM IST

ഇടുക്കി: മഴ കനത്തതോടെ കല്ലാർകുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടർ ഉയർത്താൻ തീരുമാനം. നാളെ രാവിലെ ഏഴു മണിക്ക് ഷട്ടർ ഉയർത്തുമെന്ന് ജില്ലാ കലക്ടർ എച്ച്. ദിനേശൻ അറിയിച്ചു.
ഫോനി ന്യൂനമർദ്ദം മൂലം അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഡാമിന് സംഭരണശേഷി കുറവായതിനാലാണ് ഷട്ടർ തുറക്കുന്നത്. 10 ക്യുമെക്സ് വെളളമാണ് തുറന്നുവിടുന്നത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജില്ലയിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചതിനാൽ മുൻകരുതലെന്ന രീതിയിലാണ് ഡാം തുറക്കുന്നത്. പെരിയാറിന്‍റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ അറിയിച്ചു.

ABOUT THE AUTHOR

...view details