കേരളം

kerala

ETV Bharat / state

സി.വി.വര്‍ഗീസ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി - സി.വി.വര്‍ഗീസ് പുതിയ ജില്ലാ സെക്രട്ടറി

മൂന്ന് ദിവസമായി കുമളിയില്‍ നടന്ന് വന്ന സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനം സമാപിച്ചു.

cpim idukki district committee  cv varghese cpm idukki district secretary  സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി  സി.വി.വര്‍ഗീസ് പുതിയ ജില്ലാ സെക്രട്ടറി  kerala latest news
സി.വി.വര്‍ഗീസ്

By

Published : Jan 5, 2022, 10:15 PM IST

ഇടുക്കി:സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയായി സി.വി വര്‍ഗീസിനെ തെരഞ്ഞെടുത്തു. മുന്‍ സെക്രട്ടറി കെകെ ജയചന്ദ്രനാണ് സി വി വര്‍ഗ്ഗീസിന്‍റെ പേര് നിര്‍ദ്ദേശിച്ചത്. 39 അംഗ ജില്ലാകമ്മറ്റിയിൽ പത്ത് പേര്‍ പുതുമുഖങ്ങളാണ്. രണ്ട് വനിതകളിലൊരാൾ എം എം മണിയുടെ മകള്‍ സുമ സുരേന്ദ്രനാണ്.

അതേസമയം ആഭ്യന്തര വകുപ്പിനും റവന്യൂ വനം വകുപ്പുകള്‍ക്കും എതിരെ രൂക്ഷമായ വിമർശനമാണ് സമ്മേളനത്തിൽ ഉയർന്നത്.മന്ത്രി മുഹമ്മദ് റിയാസ് മലബാറിന്‍റെ മാത്രം മന്ത്രിയാണെന്നും പ്രതിനിധികൾ വിമർശിച്ചു. സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്‌ണൻ ഉൾപ്പെടെ പ്രധാന നേതാക്കൾ സമ്മേളനത്തിൽ മുഴുവൻ സമയം പങ്കെടുത്തു.

പതിനൊന്നംഗ സെക്രട്ടറിയേറ്റില്‍ ഒരു വനിത ഉൾപ്പെടെ രണ്ടു പേർ പുതിയതായി ഇടം നേടി. ഇരുപത്തിയൊന്നംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.

ALSO READ കല്ലുകള്‍ പിഴുതെറിയട്ടെ! പദ്ധതി മുന്നോട്ട് തന്നെ: സുധാകരന് മുഖ്യമന്ത്രിയുടെ മറുപടി

ABOUT THE AUTHOR

...view details