ഇടുക്കി: തെളിവെടുപ്പിനായി രാജ്‌കുമാറിനെ വീട്ടിലെത്തിച്ചപ്പോൾ പൊലീസ് ക്രൂരമായി മർദിച്ചെന്ന് രാജ്‌കുമാറിന്‍റെ ബന്ധുവും അയല്‍വാസിയുമായ ലൈസാമ്മ. രാജ്‌കുമാര്‍ മരിച്ച വിവരം വൈകിയാണ് കുടുംബാംഗങ്ങളെ അറിയിച്ചതെന്ന് അമ്മ കസ്‌തൂരിയും ഇടിവി ഭാരതിനോട് വെളിപ്പെടുത്തി. രാജ്‌കുമാറിന്‍റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് പ്രതിക്കൂട്ടിൽ നിൽക്കുമ്പോളാണ് നിർണായക വെളിപ്പെടുത്തലായി അമ്മയും ബന്ധുക്കളും രംഗത്തെത്തിയിരിക്കുന്നത്.
കസ്‌റ്റഡി മരണം; നിർണായക വെളിപ്പെടുത്തലായി രാജ്‌കുമാറിന്‍റെ അമ്മയും ബന്ധുവും - പൊലീസ് മർദ്ദനം
പൊലീസ് മർദനത്തെ തുടര്‍ന്ന് അവശനായ നിലയിലാണ് രാജ്‌കുമാറിനെ തെളിവെടുപ്പിനായി എത്തിച്ചതെന്ന് ബന്ധുവും അയല്‍വാസിയുമായ ലൈസാമ്മ ഇടിവി ഭാരതിനോട് പറഞ്ഞു.
രാജ്‌കുമാറിന്‍റെ അമ്മയും ബന്ധുവും
പന്ത്രണ്ടാം തിയതിയാണ് തെളിവെടുപ്പിനായി രാജ്‌കുമാറിനെ പൊലീസ് സംഘം കോലാഹലമേട്ടിലെ വീട്ടിലെത്തിച്ചത്. അർധരാത്രിയോടെ വീട്ടിലെത്തിയ സംഘം രാജ്‌കുമാറിനെ പൊലീസ് ജീപ്പിനുള്ളിലിട്ടും വീടിന്‍റെ പരിസരത്ത് വച്ചും മര്‍ദിച്ചു. മർദിക്കുമ്പോള്‍ രാജ്‌കുമാർ നിലവിളിച്ചുവെന്നും തീർത്തും അവശനായ നിലയിലാണ് കാണപ്പെട്ടതെന്നും ബന്ധു പറഞ്ഞു.
Last Updated : Jun 29, 2019, 8:23 PM IST