ഇടുക്കി: ആറു മാസക്കാലം മുൻപ് വിത്ത് വിതച്ച ഇടുക്കി ശാന്തമ്പാറയിലെ പാടശേഖരത്ത് ലഭിച്ചത് നൂറിമേനി വിളവ്. സിപിഎമ്മിന്‍റെയും, ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെയും നേതൃത്വത്തിൽ നടത്തിയ നെല്‍ കൃഷിയാണ് നൂറുമേനി വിളവ് നൽകിയത്. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് തൊട്ടിക്കാനം പാടശേഖരത്ത് കൃഷിയിറക്കിയത്.
ശാന്തമ്പാറയില്‍ ലഭിച്ചത് നൂറ്മേനി വിളവ് - നൂറുമേനി വിളവ്
പാടശേഖരങ്ങളുടെ സംരക്ഷണവും നെല്‍കൃഷിയും നാളെയുടെ നിലനില്‍പ്പിന് എന്ന സന്ദേശം ജനങ്ങളിലേയ്ക്ക് എത്തിക്കാനുായി ഇടുക്കി ശാന്തമ്പാറയിലെ പാടശേഖരത്ത് സിപിഎമ്മിന്‍റെയും, ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെയും നേതൃത്വത്തിൽ നടത്തിയ കൃഷിയാണ് നൂറുമേനി വിളവ് നൽകിയത്.
നൂറ് മേനി വിളവിലൂടെ നാളേക്ക് ഒരു സന്ദേശം നല്‍കി ഇടുക്കിയിലെ നെല്‍കൃഷി
പാടശേഖരങ്ങളുടെ സംരക്ഷണവും നെല്‍കൃഷിയും നാളെയുടെ നിലനില്‍പ്പിന് എന്ന സന്ദേശം ജനങ്ങളിലേയ്ക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നെല്‍കൃഷി നടത്തിയത്. കാലങ്ങളായി തരിശായി കിടന്ന അര ഏക്കര്‍ പാടമാണ് കൃഷിയോഗ്യമാക്കി വിത്ത് വിതച്ചത്. ത്രിവേണി ഇനത്തിലുള്ള വിത്താണ് പാടത്ത് വിതച്ചത്. ആദ്യ തവണ തന്നെ നൂറ്മേനി വിളവും ലഭിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ജില്ലാപഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാനുമായ വി എന്‍ മോഹനന്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
Last Updated : Feb 4, 2021, 4:09 PM IST