ഇടുക്കിയിൽ ഒന്നരകോടിയിലധികം രൂപയുടെ കൃഷിനാശം - ഇടുക്കി കനത്ത മഴ
അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണമെന്നും സഹായം ലഭ്യമാക്കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.
ഇടുക്കി
ഇടുക്കി: ശക്തമായ കാറ്റിലും മഴയിലും ഇടുക്കിയില്‍ വൻ കൃഷിനാശം. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ 173.64 കോടി രൂപയുടെ കൃഷിനാശമാണ് ജില്ലയിൽ സംഭവിച്ചത്. ഏലം, ഏത്തവാഴ, കുരുമുളക് കൃഷികൾ വ്യാപകമായി നശിച്ചു. ഓണക്കാല വിപണിയെ ലക്ഷ്യമിട്ടിറക്കിയ നാല് ലക്ഷത്തിലധികം ഏത്തവാഴകള്‍ നിലംപൊത്തി. ഏലം കൃഷിയിൽ മാത്രം 127.45 കോടി രൂപയുടെ നഷ്‌ടമാണ് സംഭവിച്ചിട്ടുള്ളത്. അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണമെന്നും സഹായം ലഭ്യമാക്കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.