ഇടുക്കി: രാജാക്കാട് പഞ്ചായത്തിലെ നെൽ കർഷകർ നെൽകൃഷി ഉപേക്ഷിച്ചതോടെ തരിശുനിലങ്ങളായി നെൽപാടങ്ങൾ. നൂറുകണക്കിന് നെല്‍കര്‍ഷകരുണ്ടായിരുന്ന ഇവിടെ നിലവില്‍ കൃഷിയിറക്കുന്നത് നാമമാത്രമായ കര്‍ഷകരാണ്. മുമ്പ് ഇവിടം നെല്ലിന്‍റെ കലവറയായിരുന്നു. എന്നാല്‍ ഇന്ന് പലവിധ കാരണങ്ങളാല്‍ കര്‍ഷകര്‍ നെല്‍കൃഷിയില്‍ നിന്നും പിന്‍വാങ്ങിയപ്പോള്‍ പാടശേഖരങ്ങളെല്ലാം തരിശായി. 110 ഹെക്ടറിലധികം കൃഷി ഇറക്കിയിരുന്ന ഇവിടെ ഇന്ന് കൃഷി ഇറക്കുന്നത് 10 ഹെക്ടറില്‍ താഴെ മാത്രമാണ്.
നെല്‍കൃഷി ഉപേക്ഷിച്ച് രാജാക്കാട് വലിയകണ്ടത്തെ കര്‍ഷകര്‍
നോക്കെത്താ ദൂരത്തോളമുള്ള പാടശഖരമുണ്ടായിരുന്നതിനാലാണ് പഴമക്കാര്‍ രാജാക്കാടിന് വലിയകണ്ടമെന്ന് വിളിപ്പേര് നല്‍കിയത്. എന്നാല്‍ ഇന്ന് ചെറിയകണ്ടമെന്ന് പോലും പറയാന്‍ കഴിയാത്തവിധം നെല്‍കൃഷി ഇവിടെ നിന്നും അപ്രത്യക്ഷമായി
തൊഴിലാളി ക്ഷാമമാണ് പ്രധാനമായും കര്‍ഷകര്‍ നെല്‍കൃഷിയില്‍ നിന്നും പിന്‍വാങ്ങാന്‍ കാരണമെന്ന് കർഷകനായ റോയി പരവരാഗത്ത് പറയുന്നു. നോക്കെത്താ ദൂരത്തോളമുള്ള പാടശഖരമുണ്ടായിരുന്നതിനാലാണ് പഴമക്കാര്‍ രാജാക്കാടിന് വലിയകണ്ടമെന്ന് വിളിപ്പേര് നല്‍കിയത്. എന്നാല്‍ ഇന്ന് ചെറിയകണ്ടമെന്ന് പോലും പറയാന്‍ കഴിയാത്തവിധം നെല്‍കൃഷി ഇവിടെ നിന്നും അപ്രത്യക്ഷമായി. കര്‍ഷകര്‍ക്ക് വേണ്ട സഹായങ്ങളും യന്ത്രവല്‍കൃത കൃഷി രീതി പ്രോത്സാഹിപ്പിക്കുകയും ചെയ്താല്‍ കര്‍ഷകരെ കൂടുതല്‍ നെല്‍കൃഷിയിലേക്ക് അടുപ്പിക്കാന്‍ കഴിയുമെന്നാണ് കര്‍ഷകരുടെ അഭിപ്രായം.