ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പ് 2021 നോടനുബന്ധിച്ച് "കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ ജനപങ്കാളിത്തം" എന്ന മുദ്രാവാക്യം ഉയർത്തി സ്വീപിന്‍റെ ആഭിമുഖ്യത്തിൽ നടത്തിയ സൗഹൃദ ക്രിക്കറ്റ് മത്സരത്തിൽ ഇടുക്കി പ്രസ് ക്ലബ്ബ് ടീം വിജയിച്ചു.
തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ക്രിക്കറ്റ് മത്സരം സംഘടികപ്പിച്ചു - A cricket match organized in idukki
ഏപ്രിൽ ആറിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പരമാവധി സമ്മതിദായകരെക്കൊണ്ട് വോട്ട് ചെയ്യിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്
ഏപ്രിൽ ആറിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പരമാവധി സമ്മതിദായകരെക്കൊണ്ട് വോട്ട് ചെയ്യിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. ജില്ലാ ഇലക്ഷൻ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ നടത്തി വരുന്ന വോട്ടർ ബോധവത്കരണ പരിപാടിയോടനുബന്ധിച്ചുള്ള മത്സരം ഇടുക്കി അസി. കലക്ടർ സൂരജ് ഷാജി ഉദ്ഘാടനം ചെയ്തു.
തൊടുപുഴ തെക്കുംഭാഗം സ്റ്റേഡിയത്തിൽ നടത്തിയ മത്സരത്തിൽ ഇടുക്കി പ്രസ് ക്ലബ് ടീമും റവന്യൂ ഇലവൻ ടീമുമാണ് ഏറ്റുമുട്ടിയത്. ആദ്യം ബാറ്റ് ചെയ്ത പ്രസ്സ് ക്ലബ് ടീം 114 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ റവന്യൂ ടീം 55 റൺസെടുത്ത് പുറത്തായി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ് കുമാർ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.