ഇടുക്കി: ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അറ്റകുറ്റ പണികള്‍ നടത്തിയ ഇടുക്കി നെടുംകണ്ടം കൂട്ടാര്‍ പാലത്തില്‍ വിള്ളല്‍ രൂപപെട്ടു. തകര്‍ച്ചയുടെ വക്കിലായ പാലം പൊളിച്ച് പണിയാതെ അറ്റകുറ്റപണികള്‍ നടത്തിയത് ലക്ഷങ്ങള്‍ തട്ടാനെന്ന് ആരോപണം. നെടുങ്കണ്ടം- കമ്പം അന്തര്‍ സംസ്ഥാന പാതയുടെ ഭാഗമായ കൂട്ടാര്‍ പാലത്തില്‍ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് അറ്റകുറ്റപണികള്‍ നടത്തിയത്. പാലം കാലങ്ങളായി ജീര്‍ണ്ണാവസ്ഥയിലായിരുന്നു. പ്ലാസ്റ്ററിങ് തകർന്നതോടെ പാലത്തിന്‍റെ അടിവശത്തെ കമ്പികൾ തെളിഞ്ഞു. രണ്ട് പ്രളയങ്ങൾ കഴിഞ്ഞതോടെ ഇവ തുരുമ്പ് പിടിച്ചുതുടങ്ങി.തൂണുകൾക്ക് ബലക്ഷയമുണ്ടെന്ന ആരോപണം നാട്ടുകാർ ഉന്നയിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ മന്ത്രി എം.എം.മണി ഇടപെടുകയും പുതിയപാലം നിർമിക്കാൻ ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു.
നെടുംകണ്ടം കൂട്ടാര്‍ പാലത്തില്‍ വിള്ളല്‍ രൂപപെട്ടു - idukki nedukandam road
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അറ്റകുറ്റ പണികള്‍ നടത്തിയ പാലത്തിലാണ് വിള്ളല്‍ രൂപപെട്ടത്.
പാലം നിർമിക്കാൻ മൂന്ന് കോടിയും ആവശ്യമായ പഠനങ്ങൾക്കും രൂപരേഖയ്ക്കും അഞ്ച് ലക്ഷവും അനുവദിച്ചതായാണ് ഉത്തരവിൽ പറഞ്ഞിരുന്നത്. പാലത്തിന് ബലക്ഷയമില്ലെന്നായിരുന്നു പിഡബ്ല്യുഡിയുടെ കണ്ടെത്തല്‍. ഇതോടെ മൂന്ന് മാസം മുമ്പ് അറ്റകുറ്റപ്പണികൾ നടത്തി. എന്നാൽ രണ്ടു മാസത്തിനുള്ളിൽ തന്നെ പാലം പഴയപടിയായി. പാലത്തിൽ വൻ ഗർത്തവും രൂപപ്പെട്ടു. അഴിമതി നടന്നിട്ടുണ്ടെന്നും വൈദ്യുതി മന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും നാട്ടുകാർ പറയുന്നു. നെടുങ്കണ്ടം, കരുണപുരം, പാമ്പാടുംപാറ പഞ്ചായത്തിലെ ലക്ഷക്കണക്കിനു ജനങ്ങളുടെ ആശ്രയമാണ് ഈ പാലം. ദിവസവും നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന പാലം അടിയന്തരമായി പുതുക്കിപ്പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.