കേരളം

kerala

By ETV Bharat Kerala Team

Published : Aug 25, 2023, 7:16 AM IST

Updated : Aug 25, 2023, 2:00 PM IST

ETV Bharat / state

CPM Santhanpara office construction ഉത്തരവ് ലംഘിച്ച് പാർട്ടി ഓഫിസ് നിർമാണം; സിപിഎം ജില്ല സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസ്

CPM Santhanpara office construction row ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ശാന്തന്‍പാറയിലെ കെട്ടിടം ഉപയോഗിക്കരുത് എന്നും കോടതി നിര്‍ദേശിച്ചു

CPM Santhanpara office construction  Idukki CPM office illegal construction  contempt of court Idukki district secretary  contempt of cour  CPM Santhanpara office  ഉത്തരവ് ലംഘിച്ച് പാർട്ടി ഓഫിസ് നിർമാണം  കോടതിയലക്ഷ്യത്തിന് കേസ്  സിപിഎം ഇടുക്കി ജില്ല സെക്രട്ടറി  സിപിഎം  CPM Santhanpara office illegal construction  High Court of Kerala  CPM Santhanpara office construction row  CPM
CPM Santhanpara office construction

ഇടുക്കി : സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി വി വർഗീസിനെതിരെ സ്വമേധയാ കോടതി അലക്ഷ്യ കേസെടുത്ത് ഹൈക്കോടതി (High Court of Kerala). കോടതി ഉത്തരവ് ലംഘിച്ച് പാർട്ടി ഓഫിസ് നിർമാണം നടത്തിയതിനാണ് നടപടി (CPM Santhanpara office illegal construction). ശാന്തൻപാറയിലെ കെട്ടിടം ഇനി ഒരു ഉത്തരവുണ്ടാകുന്നത് വരെ ഉപയോഗിക്കരുത് എന്നും ഹൈക്കോടതിയുടെ നിർദേശമുണ്ട്.

കോടതി ഉത്തരവ് ലംഘിച്ച് കെട്ടിട നിർമാണം എങ്ങനെ തുടർന്നെന്നും സി വി വർഗീസിന് ഉത്തരവിനെക്കുറിച്ച് അജ്‍ഞത നടിക്കാൻ ആവില്ല എന്നും രാഷ്ട്രീയ പാർട്ടിക്കാർക്ക് എന്തും ആകാമോ എന്നും കോടതിയുടെ വിമർശനമുണ്ടായി. ജില്ല കലക്‌ടറുടെ നിർദേശ പ്രകാരം ശാന്തന്‍പാറ വില്ലേജ് ഓഫിസർ ഇന്നലെ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ പണിയായുധങ്ങളൊന്നും പിടിച്ചെടുക്കാൻ അധികൃതർ തയാറായില്ല.

ചൊവ്വാഴ്‌ച ഹൈക്കോടതി ഉത്തരവ് വന്നിട്ടും നിർമാണം നിര്‍ത്തിയില്ല. ഇരുപതോളം പേരെയെത്തിച്ച് അതിവേഗമാണ് നിർമാണം പുരോഗമിച്ചത്. രണ്ടാമത്തെ നിലയിൽ ഓഫിസ് പ്രവർത്തനം തുടങ്ങാൻ കതകുകളും ജനലുകളും സ്ഥാപിച്ചു. പാർട്ടി പ്രവർത്തകരും നേതാക്കളും സ്ഥലത്തുണ്ടായിരുന്നു.

ശാന്തന്‍പാറയിലെ സിപിഎം ഓഫിസ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത് ചട്ടം ലംഘിച്ചാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നേരത്തെ രംഗത്തുവന്നിരുന്നു. മൂന്ന് ഉത്തരവുകള്‍ ലംഘിച്ചാണ് ഓഫിസ് കെട്ടിടത്തിന്‍റെ നിര്‍മാണം നടക്കുന്നത് എന്നും കെട്ടിടം ഇടിച്ചു നിരത്താന്‍ റവന്യു വകുപ്പ് നടപടി സ്വീകരിച്ചില്ലെങ്കില്‍ യുഡിഎഫ് നിമയ നടപടിക്ക് ഒരുങ്ങുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കുകയുണ്ടായി.

എന്നാല്‍ പ്രതിപക്ഷത്തിന് മറുപടിയുമായി സിപിഎം ജില്ല സെക്രട്ടറി സി വി വര്‍ഗീസ് കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ശാന്തന്‍പാറ സിപിഎം ഓഫിസ് 48 വര്‍ഷമായി പ്രവര്‍ത്തിക്കുന്നത് നിയമപരമായിട്ടാണ് എന്നായിരുന്നു സി വി വര്‍ഗീസിന്‍റെ പ്രതികരണം. ഇടുക്കിയിലെ സിപിഎം ഓഫിസുകള്‍ക്കെതിരെ വലതുപക്ഷ മാധ്യമങ്ങള്‍ കള്ളപ്രചരണം നടത്തുകയാണെന്നും സി വി വര്‍ഗീസ് ആരോപിച്ചു.

ഇന്നലെയാണ് വിഷയത്തില്‍ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. നിർമാണം പൂർത്തീകരിച്ചെങ്കിൽ നമ്പറോ ഒക്യുപൻസിയോ നൽകരുതെന്ന് പഞ്ചായത്തുകൾക്കും കോടതി നിർദേശം നൽകിയിരുന്നു. ഭൂപതിവ് ചട്ടപ്രകാരം ശാന്തൻപാറ ഉൾപ്പടെയുള്ള ഏഴ് വില്ലേജുകളിൽ നിർമാണ പ്രവർത്തനങ്ങൾക്ക് റവന്യൂ വകുപ്പിന്‍റെ നിരാക്ഷേപ പത്രം അഥവ എൻഒസി വേണം. എന്നാൽ എൻഒസി ഇല്ലാതെയായിരുന്നു സിപിഎം പാർട്ടി ഓഫിസുകളുടെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. ഇതാണ് വിഷയം വഷളാകാന്‍ കാരണമായത്.

Also Read:cpm Idukki office construction ഹൈക്കോടതി നിർത്താൻ പറഞ്ഞു, ഒറ്റരാത്രിയില്‍ ഓഫീസ് റെഡിയാക്കി സിപിഎം: ഇത് ശാന്തൻപാറ സ്റ്റൈല്‍

Last Updated : Aug 25, 2023, 2:00 PM IST

ABOUT THE AUTHOR

...view details