ഇടുക്കി:രാജാപ്പാറയിലെ ക്രഷര്‍ യൂണിറ്റ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ തള്ളി സി.പി.എം പ്രാദേശിക നേതൃത്വം. നേതാക്കള്‍ ഒരു കോടി രൂപ കൈപ്പറ്റിയെന്നും നിശാ പാര്‍ട്ടിയില്‍ പങ്കെടുത്തുവെന്നുമുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി സുനില്‍ കുമാര്‍ പറഞ്ഞു. നിശാ പാര്‍ട്ടിയില്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ പങ്കെടുത്തിട്ടുണ്ട്. ഇതില്‍ സമഗ്രമായ അന്വേഷണം നടത്തണം. ക്രഷര്‍ ഉടമയെ നേരില്‍ കണ്ടിട്ടില്ലെന്നും നിശാ പാര്‍ട്ടി നടന്നത് പഞ്ചായത്ത് ഭരണസമിതി അറിയാതെ ആണെന്നും സുനില്‍കുമാര്‍ വ്യക്തമാക്കി.
നിശാ പാര്‍ട്ടി വിവാദത്തില്‍ ആരോപണങ്ങള്‍ തള്ളി സി.പി.എം - Idukki night party cpm
നേതാക്കള്‍ പണം കൈപ്പറ്റിയിട്ടില്ലെന്നും നിശാ പാര്‍ട്ടിയില്‍ പങ്കെടുത്തിട്ടില്ലെന്നും സി.പി.എം പ്രാദേശിക നേതൃത്വം വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാക്കള്‍ നിശാ പാര്‍ട്ടിയില്‍ പങ്കെടുത്തതില്‍ അന്വേഷണം നടത്തണമെന്നും സി.പി.എം ആവശ്യപ്പെട്ടു.
നിശാ പാര്‍ട്ടി
സി.പി.എമ്മിനും മന്ത്രി എം.എം മണിക്കുമെതിരെ കോണ്‍ഗ്രസ്-ബിജെപി നേതൃത്വം പ്രതിഷേധ പരിപാടികള്‍ ആരംഭിച്ചതോടെയാണ് ആരോപണം തള്ളി പാര്‍ട്ടി രംഗത്തെത്തിയത്.