ഇടുക്കി: വണ്ടിപ്പെരിയാർ സ്‌റ്റേഷനിൽ പൊലീസുകാർക്കെതിരെ സിപിഎം നേതാക്കളുടെ ഭീഷണി. സിപിഎം ജില്ല സെക്രട്ടറിയേറ്റംഗം ആർ.തിലകൻ, പീരുമേട് ഏരിയ സെക്രട്ടറി ജി.വിജയാനന്ദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഭീഷണിയും അക്രമവും. ഡിവൈഎഫ്ഐ പ്രവർത്തകന്‍റെ കസ്റ്റഡിയിൽ എടുത്ത വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു സംഘര്‍ഷം.
വണ്ടിപ്പെരിയാർ സ്‌റ്റേഷനിൽ പൊലീസുകാർക്കെതിരെ സിപിഎം നേതാക്കളുടെ ഭീഷണി - idukki
സി.പി.എം ജില്ല സെക്രട്ടറിയേറ്റംഗം ആർ തിലകൻ, പീരുമേട് ഏരിയ സെക്രട്ടറി ജി.വിജയാനന്ദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഭീഷണിയും അതിക്രമവും.
വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ആർ. തിലകൻ, പീരുമേട് ഏരിയ സെക്രട്ടറി ജി.വിജയാനന്ദ് എന്നിവർ പൊലീസ് സ്റ്റേഷനിൽ എത്തിയത്. പിഴ നൽകിയ ശേഷം വാഹനം കൊണ്ടുപോകാമെന്ന് അറിയിച്ചതിന് പിന്നാലെയാണ് എഎസ്ഐ ഉൾപ്പെടെ നാല് പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും, അസഭ്യം പറയുകയും ചെയ്തത്. നേതാക്കൾക്ക് എതിരെ പൊലീസ് കേസെടുത്തു. അക്രമം കാട്ടിയവരെ പൊലീസ് സംരക്ഷിക്കുകയാണെന്ന് ഡിസിസി പ്രസിഡന്‍റ് ഇബ്രാഹിം കുട്ടി കല്ലാർ ആരോപിച്ചു. എന്നാൽ, പൊലീസ് നിയമപരമായി പെരുമാറണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നാണ് സംഭവത്തിൽ സിപിഎമ്മിന്‍റെ വിശദീകരണം