കേരളം

kerala

ETV Bharat / state

അനധികൃത നിർമാണം നടത്താനല്ല സർക്കാർ അധികാരത്തിലിരിക്കുന്നതെന്ന് കാനം രാജേന്ദ്രന്‍ - leaders

മൂന്നാറിലെ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് എസ്. രാജേന്ദ്രന്‍ എംഎല്‍എയും ദേവികുളം സബ് കളക്ടര്‍ രേണു രാജും തമ്മിലുണ്ടായ തര്‍ക്കത്തിലാണ് കാനത്തിന്‍റെ പ്രതികരണം.

കാനം രാജേന്ദ്രന്‍

By

Published : Feb 11, 2019, 2:18 PM IST

മൂന്നാറിൽ ഉദ്യോഗസ്ഥരെ തടയുന്നവരെ നിയമപരമായി നേരിടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കോടതി നിര്‍ദ്ദേശം നടപ്പാക്കുന്നതിന് ആരെങ്കിലും തടസ്സം നിന്നാൽ അത് കോടതിയെ അറിയിക്കാനുള്ള ഉത്തരവാദിത്വം ഉദ്യോഗസ്ഥയ്ക്കുണ്ട്. അതിൽ രാഷ്ട്രീയം കാണേണ്ട കാര്യമില്ലെന്നും കാനം പറഞ്ഞു.

കാനം രാജേന്ദ്രന്‍
അനധികൃത നിര്‍മ്മാണത്തിന് കൂട്ടുനില്‍ക്കുന്ന എംഎല്‍എയെ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനും വ്യക്തമാക്കിയിരുന്നു. പദവിക്ക് യോജിക്കാത്ത വാക്കുകളാണ് എംഎല്‍എയുടെ ഭാഗത്ത് നിന്നുണ്ടായത്. മോശമായ രീതിയില്‍ സംസാരിക്കുന്ന എംഎല്‍എയെ സിപിഎം നിയന്ത്രിക്കണം. പഞ്ചായത്ത്, നിയമത്തെ വെല്ലുവിളിക്കുന്നെന്നും കെ.കെ. ശിവരാമന്‍ പറഞ്ഞു.

ഇടുക്കിയിലെ മൂന്നാറില്‍ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രനും ദേവികുളം സബ് കളക്ടര്‍ രേണു രാജും തമ്മിലുള്ള പ്രശ്‌നം വിശദമായി പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞിരുന്നു.

ABOUT THE AUTHOR

...view details