ഇടുക്കി: യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍. നിർമാണ നിരോധന ഉത്തരവ് നടപ്പിലാക്കാത്ത സര്‍ക്കാരിനെതിരെ കോടതി അലക്ഷ്യത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചവരാണ് ഇപ്പോള്‍ ഹര്‍ത്താല്‍ നടത്തുന്നതെന്നും ജയചന്ദ്രന്‍ പറഞ്ഞു.
യുഡിഎഫ് ഹര്‍ത്താല്‍ രാഷ്ട്രീയ പ്രേരിതമെന്ന് കെ.കെ ജയചന്ദ്രന്‍ - kk jayachandran cpm district secretary news
നിർമാണ നിരോധന ഉത്തരവ് നടപ്പിലാക്കാത്ത സര്‍ക്കാരിനെതിരെ കോടതി അലക്ഷ്യത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിച്ചവരാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍ പറഞ്ഞു

യുഡിഎഫ് ഹര്‍ത്താല്‍ രാഷ്ടീയ പ്രേരിതമെന്ന് കെ.കെ ജയചന്ദ്രന്‍
യുഡിഎഫ് ഹര്‍ത്താല്‍ രാഷ്ടീയ പ്രേരിതമെന്ന് കെ.കെ ജയചന്ദ്രന്‍
ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് 26ന് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. സര്‍വ്വകക്ഷി യോഗ തീരുമാനം നടപ്പാക്കാതെ ജില്ലയില്‍ നിര്‍മാണ നിരോധനം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഇടുക്കിയിലെ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് യുഡിഎഫ് ആരോപിച്ചു.