കേരളം

kerala

By

Published : May 30, 2021, 9:20 PM IST

ETV Bharat / state

ഇടുക്കിയിലെ തോട്ടം തൊഴിലാളികള്‍ക്ക് സഹായഹസ്‌തവുമായി സിപിഎം

ഉടുമ്പൻചോല,ശാന്തൻപാറ, സേനാപതി, ചിന്നക്കനാൽ പഞ്ചായത്തുകളിലെ നൂറുകണക്കിന് കുടുംബങ്ങൾക്കാണ് സിപിഎം പ്രവര്‍ത്തകര്‍ സഹായമെത്തിക്കുന്നത്.

ഇടുക്കി തോട്ടം തൊഴിലാളികള്‍ കിറ്റ് വാര്‍ത്ത  തോട്ടം തൊഴിലാളികള്‍ കിറ്റ് സിപിഎം വാര്‍ത്ത  സിപിഎം തോട്ടം തൊഴിലാളികള്‍ കിറ്റ് വിതരണം വാര്‍ത്ത  തോട്ടം തൊഴിലാളികള്‍ കൊവിഡ് സഹായം സിപിഎം വാര്‍ത്ത  സിപിഎം ശാന്തന്‍പാറ കിറ്റ് വിതരണം വാര്‍ത്ത  cpm distributes food kit plantation workers news  idukki cpm distribute food kits news  cpm helps plantation workers news  cpm shanthanpara give food kit news
ഇടുക്കിയിലെ തോട്ടം തൊഴിലാളികള്‍ക്ക് സഹായഹസ്‌തവുമായി സിപിഎം

ഇടുക്കി: ലോക്ക്ഡൗൺ ആരംഭിച്ചത് മുതൽ ഇടുക്കിയിലെ ഏലം, തേയില തോട്ടങ്ങൾ അടഞ്ഞുകിടക്കുകയാണ്. ഇതോടെ നൂറുകണക്കിന് തൊഴിലാളികളുടെ വരുമാനവും നിലച്ചു. ആദ്യ ആഴ്‌ചകളിൽ സർക്കാരിന്‍റെ ഭക്ഷ്യ കിറ്റും മറ്റ് സഹായങ്ങളും ഇവര്‍ക്ക് കൈത്താങ്ങായിരുന്നു. എന്നാൽ ലോക്ക്ഡൗൺ നീണ്ടതോടെ തോട്ടം തൊഴിലാളികളുടെ കാര്യം കഷ്‌ടത്തിലായി. ഇതിനെ തുടർന്നാണ് സിപിഎം ശാന്തൻപാറ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിയന്തര സഹായം എത്തിക്കുവാൻ തീരുമാനിച്ചത്. ഏരിയാ സെക്രട്ടറി എൻ.പി സുനിൽ കുമാറിന്‍റെ നേതൃത്വത്തിലാണ് കിറ്റ് വിതരണം നടക്കുന്നത്. വിവിധ മേഖലകളിലേക്ക് 10,000 കിറ്റുകളാണ് എത്തിച്ചു നൽകുന്നത്.

ഇടുക്കിയിലെ തോട്ടം തൊഴിലാളികള്‍ക്ക് സഹായഹസ്‌തവുമായി സിപിഎം

വിവിധ പദ്ധതികൾ ആസൂത്രണം ചെയ്‌ത് ശാന്തൻപാറ ബഹുജന സംഘടനകളും തൊഴിലാളികൾക്ക് ഒപ്പമുണ്ട്. ഡിവൈഎഫ്ഐ, എസ്എഫ്ഐ എന്നിവയുടെ നേതൃത്വത്തിൽ മരുന്നുകൾ എത്തിച്ചു നൽകുന്നതിന് സന്നദ്ധ സേനകൾ രൂപീകരിച്ചിട്ടുണ്ട്. കാലി വളർത്തുന്ന നിരവധി കർഷകരാണ് മേഖലയിൽ രോഗം ബാധിച്ച് ക്വാറന്‍റൈനില്‍ ഉള്ളത്. ഇവിടങ്ങളിൽ മൃഗങ്ങളെ പരിപാലിക്കുന്നതിനും പ്രത്യേക സേന രൂപീകരിച്ചിട്ടുണ്ട്. മഹാമാരിക്കാലത്തും കൂട്ടായ പ്രവർത്തനത്തിലൂടെ നാടിനെ ഒന്നാകെ ചേർത്ത് നിർത്താൻ പറ്റുമെന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ഇത്തരം പ്രവർത്തനങ്ങൾ.

Also read:കൊവിഡ് കാലത്ത് ക്ഷീര കര്‍ഷകര്‍ക്ക് കൈത്താങ്ങുമായി സംസ്ഥാന സര്‍ക്കാര്‍

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details