ഇടുക്കി :ആയിരം വിദ്യാര്‍ഥികള്‍ക്ക് നോട്ട് ബുക്കുകള്‍ എത്തിച്ച് നല്‍കുന്ന പ്രവര്‍ത്തനങ്ങളുമായി സിപിഐ അടിമാലി മണ്ഡലം കമ്മിറ്റി. നിര്‍ധനരായ കുടുംബങ്ങളിലെ ആയിരം വിദ്യാര്‍ഥികളിലേക്കാകും നോട്ട് ബുക്കുകള്‍ എത്തിച്ച് നല്‍കുക. മണ്ഡലം കമ്മിറ്റിക്ക് കീഴില്‍ വരുന്ന വിവിധ ലോക്കല്‍ കമ്മിറ്റികളിലേക്ക് വിതരണത്തിനായി നോട്ട് ബുക്കുകള്‍ കൈമാറി.
മണ്ഡലം കമ്മിറ്റിയുടെ കീഴിലെ എട്ട് ലോക്കല്‍ കമ്മിറ്റികളുടെ പരിധിയില്‍ വരുന്ന നിര്‍ധന കുടുംബങ്ങളിലെ ആയിരം വിദ്യാര്‍ഥികളിലേക്ക് പ്രവര്‍ത്തകര്‍ നോട്ട് ബുക്കുകള്‍ എത്തിച്ച് നല്‍കും. സിപിഐ സംസ്ഥാന കൗണ്‍സിൽ അംഗം സി.എ. ഏലിയാസ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കൊവിഡ് കാലത്ത് സര്‍ക്കാര്‍ നടത്തി വരുന്ന കരുതല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാന്‍ ലക്ഷ്യമിട്ടാണ് പുതിയ പ്രവര്‍ത്തനത്തിന് രൂപം നല്‍കിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.