ഇടുക്കി: കെഎസ്ഇബി ഭൂമി വിവാദത്തിൽ അതൃപ്‌തി രേഖപ്പെടുത്തി സിപിഐ. ഹൈഡൽ ടൂറിസം പദ്ധതി നടപ്പാക്കുമ്പോള്‍ കൂടുതൽ ചർച്ചകള്‍ അനുവാര്യമായിരുന്നെന്ന് സിപിഐ ഇടുക്കി ജില്ല സെക്രട്ടറി കെ.കെ ശിവരാമൻ പറഞ്ഞു. ചില കാര്യങ്ങളിൽ വീഴ്‌ചപറ്റി. സംഭവം അതീവ ഗൗരവമുള്ളതാണ്. ഗൗരവകരമായി തന്നെയാണ് പാർട്ടി വിഷയത്തെ കൈകാര്യം ചെയ്യുന്നതെന്നും കെ ശിവരാമൻ പറഞ്ഞു.
'കെഎസ്ഇബി ഭൂമി കൈമാറ്റത്തിൽ വീഴ്‌ചപറ്റി'; അതൃപ്‌തിയുമായി സിപിഐ - kerala latest news
ഗൗരവകരമായി തന്നെയാണ് വിഷയത്തെ പാർട്ടി കൈകാര്യം ചെയ്യുന്നതെന്നും കെ.കെ ശിവരാമൻ പറഞ്ഞു.
അതൃപ്‌തിയുമായി സിപിഐ
മുഴുവൻ കാര്യങ്ങളും തെറ്റാണെന്ന് അഭിപ്രായം ഇല്ല. ഭൂമി നൽകിയതിൽ ആവശ്യമായ ചർച്ചയും പഠനവും നടത്തി തീരുമാനമെടുക്കേണ്ടിയിരുന്നു. വൈദ്യുതി വകുപ്പിന് കൈമാറിയ ഭൂമി ആവശ്യത്തിന് ശേഷം മിച്ചമുള്ളത് റവന്യൂവകുപ്പിന് കൈമാറേണ്ടതാണ്. അത്തരം പ്രശ്‌നങ്ങൾ സര്‍ക്കാര്‍ പരിശോധിക്കണമെന്നും ശിവരാമൻ പറഞ്ഞു.
ALSO READ പൊന്മുടിയില്‍ ഹൈഡല്‍ ടൂറിസത്തിന് നല്‍കിയത് റവന്യൂ ഭൂമി തന്നെയെന്ന് അധികൃതര്‍
Last Updated : Feb 21, 2022, 10:56 AM IST