കേരളം

kerala

ETV Bharat / state

ഇടുക്കി മൈലാടും പാറയിൽ പശുവിനോട് കൊടും ക്രൂരത - ഇടുക്കിയില്‍ പശുവിനെ ആക്രമിച്ചു

പറമ്പിൽ കയറിയതിന് അയൽവാസി പശുവിൻ്റെ നട്ടെല്ല് തല്ലിത്തകർത്തെന്നാണ് ആരോപണം.

cow attacked in idukki  idukki local news  ഇടുക്കിയില്‍ പശുവിനെ ആക്രമിച്ചു  ഇടുക്കി പ്രദേശിക വാര്‍ത്ത
ഇടുക്കി മൈലാടും പാറയിൽ പശുവിനോട് കൊടും ക്രൂരത

By

Published : Nov 30, 2021, 4:03 PM IST

ഇടുക്കി: ക്ഷീരകർഷകനായ സണ്ണിയുടെ എട്ടുമാസം പ്രായമുള്ള പശുവിനെ ക്രൂരമായി ഉപദ്രവിച്ചതായി പരാതി. പറമ്പിൽ കയറിയതിന് അയൽവാസി പശുവിൻ്റെ നട്ടെല്ല് തല്ലിത്തകർത്തെന്നാണ് ആരോപണം.

ഇടുക്കി മൈലാടും പാറയിൽ പശുവിനോട് കൊടും ക്രൂരത

ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവമുണ്ടായതെന്ന് സണ്ണി പറഞ്ഞു. തന്‍റെ പറമ്പിൽ കെട്ടിയ പശു കെട്ടഴിഞ്ഞ് സതീശൻ്റെ പറമ്പിൽ കയറുകയായിരുന്നു. ഇത് മാത്രമാണ് ക്രൂര കൃത്യത്തിന് പിന്നിലെന്നും സണ്ണി കൂട്ടിച്ചേര്‍ത്തു.

also read: Congress Kerala: ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഇടയുന്നു, സംസ്ഥാന കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി

അതേസമയം ആരോപണം നിഷേധിച്ചിച്ച് സതീശൻ രംഗത്തെത്തിയിട്ടുണ്ട്. സണ്ണിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വണ്ടൻമേട് പൊലീസ് അന്വേഷണം തുടങ്ങി.

ABOUT THE AUTHOR

...view details