ഇടുക്കി:കൊവിഡ് കേസുകൾ കൂടിയ സാഹചര്യത്തില്‍ അടിമാലി ഇരുമ്പുപാലം ടൗണ്‍ ഇന്ന് മുതല്‍ ഏഴ് ദിവസത്തേക്ക് അടച്ചിടുവാന്‍ തീരുമാനിച്ചു. അവശ്യസാധന വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് രാവിലെ ഒൻപത് മുതല്‍ 11 വരെ രണ്ട് മണിക്കൂര്‍ പ്രവര്‍ത്തിക്കാം. വ്യാപാരസ്ഥാപനങ്ങള്‍ക്ക് പുറമെ ഓട്ടോ ടാക്‌സി ചരക്കുവാഹന സര്‍വ്വീസും നിര്‍ത്തി വച്ചു.
കൊവിഡ് വ്യാപനം; ഇരുമ്പുപാലം ടൗണ്‍ അടച്ചു - adimali irumbu palam town
അവശ്യസാധന വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് രാവിലെ ഒൻപത് മുതല്‍ 11 വരെ രണ്ട് മണിക്കൂര്‍ പ്രവര്‍ത്തിക്കാം. വ്യാപാരസ്ഥാപനങ്ങള്‍ക്ക് പുറമെ ഓട്ടോ ടാക്‌സി ചരക്കുവാഹന സര്‍വ്വീസും നിര്‍ത്തി വച്ചു.
കൊവിഡ് വ്യാപനം; ഇരുമ്പുപാലം ടൗണ്‍ അടച്ചു
കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിന്‍റെ തീരുമാനപ്രകാരമാണ് നടപടി. മെഡിക്കല്‍ സ്റ്റോറുകള്‍ പതിവുപോലെ തുറന്നു പ്രവര്‍ത്തിക്കും. മറ്റെല്ലാ വ്യാപാരസ്ഥാപനങ്ങളും അടഞ്ഞ് കിടക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമതി ഇരുമ്പുപാലം യൂണിറ്റ് പ്രസിഡന്‍റ് ടെന്നി തോമസ് പറഞ്ഞു. ടൗണില്‍ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്‌തതിനെ ജാഗ്രതയോടെയാണ് ആരോഗ്യവകുപ്പ് നോക്കി കാണുന്നത്.യുവജന സംഘടനാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ടൗണില്‍ ഇന്ന് അണുനശീകരണം നടത്തി.