ഇടുക്കി: കൊവിഡ് വാക്‌സിനേഷന് മുന്നോടിയായി വിവിധ വകുപ്പുകളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തി ജില്ലയില്‍ കൊവിഡ് വാക്‌സിനേഷന്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. വാക്‌സിൻ സംഭരിക്കല്‍, സൂക്ഷിക്കല്‍, വിതരണം എന്നിവയെക്കുറിച്ചു ധാരണയുണ്ടാക്കുകയാണു ടാസ്‌ക് ഫോഴ്‌സിന്‍റെ ദൗത്യം.
ഇടുക്കിയിൽ കൊവിഡ് വാക്‌സിനേഷന്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു - covid vaccination task force formed in idukki
കൊവിഡ് വാക്‌സിനേഷന് മുന്നോടിയായാണ് കൊവിഡ് വാക്‌സിനേഷന്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത്.

ജില്ലാ കലക്‌ടർ എച്ച്. ദിനേശന്‍ അധ്യക്ഷത വഹിച്ചു. പോളിയോ വാക്‌സിൻ നൽകുന്നതിനുൾപ്പെടെ ജില്ലയില്‍ മികച്ച ആരോഗ്യ ശ്യംഖല നിലവിലുണ്ട്. ഇത് പുനക്രമീകരിച്ചു കൊണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, പൊലീസ് എന്നിവര്‍ക്ക് ആദ്യഘട്ടത്തില്‍ വാക്‌സിൻ നൽകും. ഏഴു ആരോഗ്യ ബ്ലോക്കുകളിലായി വാക്‌സിന്‍ സൂക്ഷിക്കാനുള്ള 60 കേന്ദ്രങ്ങളും 328 കുത്തിവപ്പ് നൽകുന്നവരുമാണുള്ളത്. അറുന്നൂറോളം സെക്‌ടർ കേന്ദ്രങ്ങളിലായി ഏഴായിരം പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിൻ നൽകുന്നത്. ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളായ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.പ്രിയ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സുരേഷ് വര്‍ഗീസ് എന്നിവർ പങ്കെടുത്തു.
TAGGED:
covid vaccination task force