ഇടുക്കി:അടിമാലിയില്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി കൊവിഡ് വാക്‌സിനേഷന്‍ മെഗാ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസിന്‍റെയും ചിത്തിരപുരം സിഎച്ച്സിയുടെയും നേതൃത്വത്തില്‍ അടിമാലി വിവേകാനന്ദ സ്‌കൂളില്‍ വച്ചാണ് ക്യാമ്പ് നടത്തിയത്. ക്യാമ്പിന് വലിയ പൊതുജന പങ്കാളിത്തം ലഭിച്ചതായി ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.
ഇടുക്കി അടിമാലിയില്‍ കൊവിഡ് വാക്സിനേഷന്‍ മെഗാക്യാമ്പ് സംഘടിപ്പിച്ചു - വാക്‌സിന്‍
ജില്ലയിലെ 5 താലൂക്കൂകളിലും ക്യാമ്പ് സംഘടിപ്പിച്ച് വാക്‌സിന്‍ വിതരണം പരമാവധി വേഗത്തിലാക്കുകയാണ് ആരോഗ്യവകുപ്പിന്‍റെ ലക്ഷ്യം.
കൂടുതല്‍ ആളുകളിലേക്ക് കൊവിഡ് വാക്‌സിന്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മെഗാ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിലെ തിരക്ക് നിയന്ത്രിക്കാന്‍ കുറ്റമറ്റ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. ആദ്യഘട്ട വാക്‌സിനേഷന് ശേഷം നിശ്ചിത ദിവസം പൂര്‍ത്തിയാകുന്ന മുറക്ക് രണ്ടാംഘട്ട വാക്‌സിനും മെഗാ ക്യാമ്പിലുടെ തന്നെ ലഭ്യമാക്കുമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. ജില്ലയിലെ 5 താലൂക്കൂകളിലും ക്യാമ്പ് സംഘടിപ്പിച്ച് വാക്‌സിന്‍ വിതരണം പരമാവധി വേഗത്തിലാക്കുകയാണ് ആരോഗ്യവകുപ്പിന്‍റെ ലക്ഷ്യം.