അവധി ദിവസങ്ങളിലും കൊവിഡ് വാക്സിനേഷന്‍ - അവധി ദിവസങ്ങളിലും കൊവിഡ് വാക്സിനേഷന്‍
ജില്ല ആശുപത്രി തൊടുപുഴ, ജില്ല ആശുപത്രി ഇടുക്കി, താലൂക്ക് ആശുപത്രി നെടുങ്കണ്ടം, താലൂക്ക് ആശുപത്രി പീരുമേട്, താലൂക്ക് ആശുപത്രി കട്ടപ്പന എന്നീ സര്‍ക്കാര്‍ ആശുപത്രികളില്‍ ഏപ്രില്‍ നാല് ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് നാല് മണി വരെ വാക്സിനേഷന്‍ സൗകര്യം ഉണ്ടാകും

ഇടുക്കി: ജില്ലയില്‍ കൊവിഡ് വാക്സിനേഷന്‍ അവധി ദിവസങ്ങളിലും ഉണ്ടായിരിക്കും. 45 വയസില്‍ കൂടുതലുള്ളവര്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെയും വാക്സിനേഷന്‍ കേന്ദ്രങ്ങളിലെത്തി സ്വീകരിക്കാം. ആധാര്‍ കാര്‍ഡ് കയ്യിലുണ്ടാകണം. മൊബൈല്‍ നമ്പര്‍ നല്‍കണം. ജില്ല ആശുപത്രി തൊടുപുഴ, ജില്ല ആശുപത്രി ഇടുക്കി, താലൂക്ക് ആശുപത്രി നെടുങ്കണ്ടം, താലൂക്ക് ആശുപത്രി പീരുമേട്, താലൂക്ക് ആശുപത്രി കട്ടപ്പന എന്നീ സര്‍ക്കാര്‍ ആശുപത്രികളില്‍ ഏപ്രില്‍ നാല് ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് നാല് മണി വരെ വാക്സിനേഷന്‍ സൗകര്യം ഉണ്ടാകും.