ഇടുക്കി: ജില്ലയിൽ 28 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ല കലക്ടർ അറിയിച്ചു. 8 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. 13 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ ഏഴ് ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. 6 പേർ രോഗമുക്തി നേടി.
ഇടുക്കിയില്‍ 28 പേർക്ക് കൂടി കൊവിഡ്
8 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. 13 പേരുടെ ഉറവിടം വ്യക്തമല്ല.
പതിമൂന്ന് പേർക്കാണ് ഇന്ന് ജില്ലയിൽ ഉറവിടം അറിയാതെ കൊവിഡ് സ്ഥിരീകരിച്ചത്. രാജാക്കാട് സ്വദേശി (26), ഇടുക്കി മെഡിക്കൽ കോളജിലെ ജീവനക്കാരി (51), കീരിത്തോട് സ്വദേശി (42,41,39,40), കഞ്ഞിക്കുഴി സ്വദേശി (42), വണ്ടിപ്പെരിയാർ സ്വദേശി (65), രാജാക്കാട് സ്വദേശി (34),രാജാക്കാട് സ്വദേശിനി (39),രാജാക്കാട് സ്വദേശി (40), രാജാക്കാട് സ്വദേശി (42), സേനാപതി സ്വദേശി (51), ഉറവിടം വ്യക്‌തമല്ലാത്ത കഞ്ഞിക്കുഴി സ്വദേശിനി (36), കരിമ്പനിലെ ഹോട്ടൽ ജീവനക്കാരൻ (54), കരിമ്പൻ സ്വദേശിയായ മൂന്ന് വയസുകാരി, കരിമ്പൻ സ്വദേശിനി (55), കരിമ്പൻ സ്വദേശിയായ ആറു വയസുകാരി, കരിമ്പൻ സ്വദേശിനി (29), കരിമ്പൻ സ്വദേശിയായി ഒമ്പത് വയസുകാരി, ചെറുതോണി സ്വദേശിനി (49).എന്നിവർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
വിദേശത്ത് നിന്നും എത്തിയ അയ്യപ്പൻകോവിൽ സ്വദേശി (38),ഇരട്ടയാർ സ്വദേശി(36),കരുണാപുരം സ്വദേശി(38),കൊക്കയാർ സ്വദേശി (24),രാജാക്കാട് സ്വദേശിനി (42) എന്നിവര്‍ക്കും അന്യസംസ്ഥാനത്ത് നിന്നുമെത്തിയ ചിന്നക്കനാൽ സ്വദേശികളായ ദമ്പതികൾക്കും (56, 44) രോഗം സ്ഥിരീകരിച്ചു.