ഇടുക്കിയിൽ കൊവിഡ് ഭീതി അകലുന്നു - covid updates idukki
ജില്ലയില്‍ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചതോടെ പരിശോധനകളുടെ എണ്ണം വർധിപ്പിച്ചിരുന്നു
ഇടുക്കി
ഇടുക്കി: ജില്ലയിൽ കൊവിഡ് ഭേദമായി ആശുപത്രി വിട്ടത് 11 പേർ. നിലവിൽ ഒരാൾ മാത്രമാണ് ചികിത്സയിൽ കഴിയുന്നത്. നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 1593 ആണ്. അഞ്ച് പേർ മാത്രമാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചതോടെ പരിശോധനകളുടെ എണ്ണം വർധിപ്പിച്ചിരുന്നു. ഇനിയും 456 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.