കേരളം

kerala

ETV Bharat / state

കൊവിഡ് ലക്ഷണമുള്ളവര്‍ക്ക് നെടുങ്കണ്ടത്ത് പ്രാഥമിക ചികിത്സ

രോഗലക്ഷണങ്ങളുമായി എത്തുന്നവര്‍ക്ക് സ്രവ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചാല്‍ ഇടുക്കിയിലെ കൊവിഡ് സെന്‍ററിലേക്ക് മാറ്റും.

നെടുങ്കണ്ടത്ത് പ്രാഥമിക ചികിത്സ  കൊവിഡ് ലക്ഷണം  നെടുങ്കണ്ടത്ത് കിടത്തി ചികിത്സ  ഇടുക്കി കൊവിഡ് സെന്‍റര്‍  ഓക്‌സിജന്‍ സിലണ്ടര്‍  covid centre idukki  nedumkandam karuna hospital  nedumkandam covid treatment news
കൊവിഡ് ലക്ഷണങ്ങളുമായി എത്തുന്നവര്‍ക്ക് നെടുങ്കണ്ടത്തും പ്രാഥമിക ചികിത്സ സൗകര്യം

By

Published : Jul 21, 2020, 12:14 PM IST

ഇടുക്കി: കൊവിഡ് ലക്ഷണങ്ങളുമായി എത്തുന്നവര്‍ക്കായി നെടുങ്കണ്ടത്ത് കിടത്തി ചികിത്സ ആരംഭിച്ചു. ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നെടുങ്കണ്ടം കരുണാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ സൗകര്യം ഒരുക്കിയത്. കട്ടപ്പന, തൊടുപുഴ, ചെറുതോണി സെന്‍ററുകള്‍ക്ക് പുറമെയാണ് നെടുങ്കണ്ടത്തും ചികിത്സ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രോഗലക്ഷണങ്ങളുമായി എത്തുന്നവര്‍ക്ക് സ്രവ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചാല്‍ ഇടുക്കിയിലെ കൊവിഡ് സെന്‍ററിലേക്ക് മാറ്റും.

നേരത്തെ ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. നിലവില്‍ സീപാപ്പ്, ബൈപാപ്പ് മെഷീനുകളും, ഓക്‌സിജന്‍ സിലണ്ടര്‍ സൗകര്യവും അവശ്യ മരുന്നുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ വെന്‍റിലേറ്റര്‍ സൗകര്യമില്ല. ആകെ 59 രോഗികളെ കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള ഇവിടെ നിലവില്‍ ഇരുപതിലധികം പേരുണ്ട്.

ABOUT THE AUTHOR

...view details