ഇടുക്കി: ജില്ലയുടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ജില്ലാ ഭരണകൂടം. നെടുങ്കണ്ടം, ഉടുമ്പന്‍ചോല, കരുണാപുരം തുടങ്ങി, ഇടുക്കിയിലെ അതിര്‍ത്തി ഗ്രാമപഞ്ചായത്തുകളില്‍ കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. കമ്പംമെട്ടിലെ ചെക്‌പോസ്റ്റില്‍ ആരോഗ്യ വകുപ്പിന്‍റെയും കരുണാപുരം പഞ്ചായത്തിന്‍റെയും പൊലീസിന്‍റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിശോധനകള്‍ നടക്കുന്നത്. ആന്‍റിജൻ പരിശോധനകള്‍ക്ക് ശേഷമാണ് അതിര്‍ത്തി കടന്നെത്തുന്നവരെ കേരളത്തിലേയ്ക്ക് കടത്തുക.
അതിര്‍ത്തി ഗ്രാമങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷം - പ്രതിരോധ പ്രവര്‍ത്തനം
കമ്പംമെട്ടിലെ ചെക്‌പോസ്റ്റില്‍ ആരോഗ്യ വകുപ്പിന്‍റെയും കരുണാപുരം പഞ്ചായത്തിന്‍റെയും പൊലീസിന്‍റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിശോധനകള്‍ നടക്കുന്നത്.
ചെക്‌പോസ്റ്റിലൂടെയുള്ള രാത്രികാല യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിയ്ക്കുന്ന തമിഴ്‌നാട് സ്വദേശികളെ നിര്‍ദേശങ്ങള്‍ നല്‍കി തിരികെ അയക്കും. കേരളത്തിലുള്ളവരെ ആരോഗ്യ വകുപ്പിന്‍റെ നിരീക്ഷണത്തില്‍ അയക്കും. നെടുങ്കണ്ടം കരുണാ ആശുപത്രിയിലാണ് നിലവില്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍റർ പ്രവര്‍ത്തിക്കുന്നത്. തമിഴ്‌നാട്ടിലേയ്ക്കുള്ള സമാന്തര പാതകളിലും പരിശോധന കര്‍ശനമാക്കാന്‍ നടപടി സ്വീകരിയ്ക്കും. ടൗണുകളിലും ഗ്രാമീണ മേഖലകളിലും പൊലീസിന്‍റെ നേതൃത്വത്തില്‍ ശക്തമായ പരിശോധനകളാണ് നടക്കുന്നത്.